കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ആവശ്യം പോലീസ് അംഗീകരിച്ചോ, സിസിടിവി ദൃശ്യങ്ങള്‍ കൈമാറി, ഞെട്ടലോടെ പ്രോസിക്യൂഷന്‍

ഹര്‍ജി പരിഗണിക്കവേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
സിസിടിവി ദൃശ്യങ്ങൾ ദിലീപിന് കൈമാറി | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു. നിര്‍ണായകമായ സിസിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് പോലീസ് കൈമറായിട്ടുണ്ട്. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് ദിലീപിന് ലഭിച്ചത്. ഇതിന് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.

നേരത്തെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ യഥാര്‍ഥ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ദിലീപ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിച്ചില്ല. അതേസമയം കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ അമ്പരപ്പിലാണ്. ഇത്രയേറെ പ്രതിരോധമൊരുക്കിയിട്ടും കോടതി അനുകൂലമായി വിധിച്ചില്ല എന്നതും അവരെ ഞെട്ടിക്കുന്നു.

ദിലീപിന് താല്‍ക്കാലികാശ്വാസം

ദിലീപിന് താല്‍ക്കാലികാശ്വാസം

നേരത്തെ ഹര്‍ജി പരിഗണിക്കവേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് കാരണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ ദിലീപിന് ഗുണകരമാകുമെന്ന് വിലയിരുത്തലുണ്ട്.

മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേട്

മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേട്

നടി നല്‍കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉളളതെന്ന് ദിലീപ് രണ്ടാമത് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഓടുന്ന വാഹനത്തില്‍ വച്ചുള്ള പീഡനമല്ല നടന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് നടിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കേസിന്റെ തുടര്‍ന്നുള്ള പുരോഗതിയെ തടയുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.

കോടതി കനിഞ്ഞു

കോടതി കനിഞ്ഞു

ദിലീപിന് തെളിവ് കൈമാറാന്‍ സാധിക്കില്ലെന്ന് ഉറച്ച് നിന്ന പ്രോസിക്യൂഷന് തിരിച്ചടിയായത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ്. തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വഴങ്ങുകയായിരുന്നു. എന്നാല്‍ വീഡിയോ ക്ലിപ് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ഇതില്‍ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചേക്കും

കുറ്റപത്രം ചോര്‍ന്നതെങ്ങനെ

കുറ്റപത്രം ചോര്‍ന്നതെങ്ങനെ

നവംബര്‍ 22ന് അനുബന്ധകുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് അന്ന് തന്നെ ചോരുകയും മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതും കോടതിയില്‍ ചര്‍ച്ചയായിരുന്നു. ദിലീപ് ഉള്‍പ്പെടെ ഏഴ് പ്രതികളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. അതേസമയം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്ന് പോലീസ് ഉന്നയിക്കുന്നു. ഇക്കാര്യത്തില്‍ കോടതി നേരത്തെ പോലീസിനോട് വിശദീകരണം തേടിയിരുന്നു.

English summary
cctv footages hand over to dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X