കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി തട്ടിപ്പ്, ഇന്ത്യാവിഷന്‍ ചാനലില്‍ റെയ്ഡ്

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്ത ചാനലായ ഇന്ത്യാവിഷന്റെ കൊച്ചിയിലെ ആസ്ഥാനത്ത് റെയ്ഡ് നടന്നു. സേവന നികുതി പിടിച്ചെടുക്കുന്നതിന് വേണ്ടി സെന്‍ട്രല്‍ എക്‌സൈസ് വകുപ്പാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ രണ്ട് മണിവരെയാണ് റെയ്ഡ് നടന്നത്. സര്‍വീസ് ടാക്‌സ് പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയത്.

പതിനാല് പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. സര്‍വീസ് ടാക്‌സ് ഇനത്തില്‍ ഏഴരക്കോടിയില്‍ അധികം രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഈ തുക തിരികെ അടയ്ക്കാനുള്ള ആസ്തി നിലവില്‍ കമ്പനിയ്ക്കുണ്ടോ എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്. പല തവണ നോട്ടീസ് അയച്ചിട്ടും ചാനലിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകാത്തതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

India Vision

നിലവില്‍ വാര്‍ത്താ സംപ്രേക്ഷണം മുടങ്ങിയ ഇന്ത്യാവിഷനില്‍ ജീവനക്കാരും കടുത്ത നിലപാടിലേയ്ക്ക് നീങ്ങുകയാണ്. മാര്‍ച്ച് പത്തിന് മുമ്പ് ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക നല്‍കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചാനലിന്റെ സംപ്രേക്ഷണം പൂര്‍ണമായും അവസാനിപ്പിയ്ക്കുമെന്ന് കാട്ടി ജീവനക്കാര്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. ചാനലിലെ ജീവനക്കാരില്‍ അധികവം ശമ്പളമില്ലാതെ പണിയെടുക്കുകയാണ്. ശമ്പള വിതരണം ഇനിയും നീണ്ടുപോകുമെന്ന അവസ്ഥ പലരേയും അലട്ടുന്നുണ്ട്.

English summary
Central Excise conducted raid in Indiavision's Kochi Office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X