കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് പ്രളയ ധനസഹായമില്ല...7 സംസ്ഥാനങ്ങള്‍ക്ക് ധനസഹായം, കേരളം ചോദിച്ചത് 2100 കോടി!!

Google Oneindia Malayalam News

ദില്ലി: കേരളത്തോടുള്ള സ്ഥിരം വിദ്വേഷം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. കേരളം ഒഴികെയുള്ള ഏഴ് സ്ംസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

1

കേരളം 2100 കോടി രൂപയുടെ പ്രളയ ധനസഹായമാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിരവധി തവണ കേന്ദ്രത്തിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. സഹായം തേടി കേരളം സെപ്റ്റംബര്‍ ഏഴിന് കേന്ദ്രത്തിന് കത്തും നല്‍കിയിരുന്നു. എന്നാല്‍ ലിസ്റ്റില്‍ കേരളത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം, തുടങ്ങിയ ദുരന്തങ്ങളുണ്ടായ അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അധിക ധനസഹായം ലഭിച്ചത്.

കര്‍ണാടകത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പ പ്രധാനമന്ത്രിയോട് ധനസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ സമീപനത്തില്‍ യെഡിയൂരപ്പയ്ക്കും അതൃപ്തിയുണ്ടായിരുന്നു. അതേസമയം കേരളം സമീപകാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ടുള്ള രാഷ്ട്രീയ നടപടിയായും ഇതിനെ വിലയിരുത്തുന്നുണ്ട്.

നേരത്തെ പ്രളയ ദുരിത നേരിട്ട സംസ്ഥാനങ്ങല്‍ക്ക് 4432 കോടി രൂപ അടിയന്തര സഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഒഴിവാക്കായിരുന്നു. 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ കേന്ദ്ര സമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് നിലപാട് അറിയിച്ചത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം അമിത് ഷാ സന്ദര്‍ശനം നടത്തി എന്നാണ് അന്ന് വിമര്‍ശനം ഉയര്‍ന്നത്.

അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!

English summary
central govt exclude kerala from flood relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X