ചിത്താരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചാമുണ്ഡിക്കുന്ന് സ്വദേശി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചാമുണ്ഡിക്കുന്ന് സ്വദേശി മരിച്ചു. ചാമുണ്ഡിക്കുന്നിലെ എം.വി സുനില്‍ കുമാറാ(32)ണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപമാണ് അപകടം.

സുനില്‍ കുമാര്‍ സുഹൃത്ത് പുഷ്പനെയും കൂട്ടി സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന മാരുതി കാറാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ സുനിലിനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

accident

സി.പി.എം ചാമുണ്ഡിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗമാണ് സുനില്‍കുമാര്‍. പരേതരായ ബെള്ളുങ്കന്‍-അമ്മിണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ഇന്ദിര, പുഷ്പ, പരേതനായ ഹരി. മൃതദേഹം മംഗളൂരുവില്‍ നിന്ന് ചാമുണ്ഡിക്കുന്നിലെത്തിച്ചു .

എംടിയെ മുസ്ലീം വിരുദ്ധൻ ആക്കുന്നതിലെ അജണ്ട വേറെയാണ്... തീക്കൊള്ളികൊണ്ട് തലചൊറിയൽ; കെഎ ഷാജി എഴുതുന്നു

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Chamundikunnu native died in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്