കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു.. ജയസൂര്യ മൂന്നാം പ്രതി! ഞെട്ടലില്‍ സിനിമാലോകം

  • By Anamika
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാക്കാര്‍ക്ക് ഇത് പൊതുവേ കഷ്ടകാലമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് മലയാള സിനിമയെ ആകെ ഉലച്ച് കളഞ്ഞിട്ടുണ്ട്. സിനിമാ മേഖല രണ്ട് ചേരിയായി തിരിഞ്ഞു. സിനിമയ്ക്ക് അകത്തുള്ള പ്രമുഖരില്‍ പലരും സംശയത്തിന്റെ നിഴലിലായി. പൊതുജനത്തിന് സിനിമാക്കാരോടുള്ള മനോഭാവത്തില്‍ വരെ വലിയ മാറ്റം വന്നു.

ദിലീപിന്റെ വിധി തന്നെയാണ് നടന്‍ ജയസൂര്യയേയും തേടി വന്നിരിക്കുന്നത്. ദിലീപിന് പിന്നാലെ ജയസൂര്യയും അഴിയെണ്ണേണ്ടി വരുമോ എന്നാണ് സിനിമാലോകമാകെ ആശങ്കപ്പെടുന്നത്.

ദിലീപിനെ കാണാൻ കെപിഎസി ലളിത പോയത് വെറുതെ അല്ല.. തെറ്റ് ചെയ്തെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ!ദിലീപിനെ കാണാൻ കെപിഎസി ലളിത പോയത് വെറുതെ അല്ല.. തെറ്റ് ചെയ്തെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ!

ദിലീപിന് കിട്ടിയ പണി

ദിലീപിന് കിട്ടിയ പണി

കൂട്ടബലാത്സംഗം അടക്കം അതീവ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ ജാമ്യം പോലും കിട്ടാതെയാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിന്റേത്. ജയസൂര്യയ്ക്കും കിട്ടിയിരിക്കുന്നത് ചില്ലറ പണിയല്ല.

കയ്യേറ്റത്തിൽ കുടുങ്ങി

കയ്യേറ്റത്തിൽ കുടുങ്ങി

പീഡനമോ തട്ടിക്കൊണ്ടു പോകലോ ഗൂഢാലോചനയോ അല്ല ജയസൂര്യയെ കുടുക്കിയിരിക്കുന്നത്. ചിലവന്നൂരില്‍ കായല്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിന്റെ പേരിലാണ് താരത്തിന് പണി കിട്ടിയിരിക്കുന്നത്. ജയസൂര്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.

ജയസൂര്യ മൂന്നാം പ്രതി

ജയസൂര്യ മൂന്നാം പ്രതി

കായല്‍ കയ്യേറിയ കേസില്‍ ജയസൂര്യയ്‌ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ജയസൂര്യയെ കേസില്‍ മൂന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പാണ് ജയസൂര്യയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്.

പരാതി എറണാകുളത്ത് നിന്ന്

പരാതി എറണാകുളത്ത് നിന്ന്

എറണാകുളം സ്വദേശി ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍ യൂണിറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.

കുറ്റപത്രം വൈകി

കുറ്റപത്രം വൈകി

എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പരാതിക്കാരനായ ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ച് ഹര്‍ജി ഫയല്‍ ചെയ്തു.

കായൽ കയ്യേറി മതിലും ജെട്ടിയും

കായൽ കയ്യേറി മതിലും ജെട്ടിയും

ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി ഡോ. ബി കമാല്‍പാഷ ഉത്തരവിട്ടു. കടവന്ത്ര ചിലവന്നൂരില്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മ്മിച്ചുവെന്നതാണ് ജയസൂര്യയ്ക്ക് എതിരെയുള്ള കേസ്.

പൊളിക്കാൻ ഉത്തരവ്

പൊളിക്കാൻ ഉത്തരവ്

ജയസൂര്യ ചിലവന്നൂര്‍ കായലില്‍ 3.7 സെന്റ് സ്ഥലം കയ്യേറിയെന്നാണ് പരാതി. 14 ദിവസത്തിനകം വീടും മതിലും അടക്കം പൊളിച്ച് നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യയ്ക്ക് അന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാലീ ഉത്തരവ് നടപ്പാക്കിയിരുന്നില്ല.

മുൻ മേയർ രംഗത്ത്

മുൻ മേയർ രംഗത്ത്

ഇതിനെതിരെ അന്നത്തെ മേയര്‍ ടോമി ചെമ്മണി പരസ്യമായി ജയസൂര്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യ ബോട്ട് ജെട്ടി ഉള്‍പ്പെടെ ഇടിച്ച് നിരത്താന്‍ ഉത്തരവിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നതായിരുന്നു മേയറുടെ പരാതി.

ഗുരുതര ചട്ടലംഘനം

ഗുരുതര ചട്ടലംഘനം

ജയസൂര്യ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും നഗരസഭ നടപടിയെടുത്തിരുന്നില്ല. നിര്‍മ്മാണം കെഎംവിആര്‍ 1999 കേരള മുന്‍സിപ്പില്‍ ആക്ട് സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് എന്നാണ് നഗരസഭ ഉത്തരവില്‍ പറയുന്നത്.

വിജിലന്‍സ് കുറ്റപത്രം

വിജിലന്‍സ് കുറ്റപത്രം

തീരദേശ പരിപാലന നിയമത്തിന്റേയും നഗ്നമായ ലംഘനമാണ് ജയസൂര്യ നടത്തിയതെന്നും ആരോപിക്കപ്പെടുന്നു. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ലീഗല്‍ പരിശോധന

ലീഗല്‍ പരിശോധന

കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. ജയസൂര്യയെ മൂന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം ഇപ്പോള്‍ വിജിലന്‍സിന്റെ ലീഗല്‍ പരിശോധനയിലാണുള്ളത്.

കണ്ടെത്തിയിട്ടും തടഞ്ഞില്ല

കണ്ടെത്തിയിട്ടും തടഞ്ഞില്ല

കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറമ്പോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ രണ്ടാം പ്രതിയാക്കിയത്.

നിർമ്മാണത്തിന് അനുമതിയില്ല

നിർമ്മാണത്തിന് അനുമതിയില്ല

കടവന്ത്രയില്‍ ജയസൂര്യ സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിട്ടുമില്ലത്രേ.

സിനിമാലോകം ആശങ്കയിൽ

സിനിമാലോകം ആശങ്കയിൽ

ദിലീപ് ജയിലിലായതോട് കൂടി തന്നെ കോടികളുടെ സിനിമാ പദ്ധതികളാണ് മലയാളത്തില്‍ മുടങ്ങിക്കിടക്കുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയസൂര്യക്കും താരമൂല്യം കുറവല്ല. ജയസൂര്യയും കേസില്‍ പെടുന്നത് മലയാള സിനിമയ്ക്ക് വലിയ അടിയാണ്.

English summary
Chargesheet against actor Jayasurya in Backwater enchroachment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X