വീരേന്ദ്രകുമാര്‍ രാജി വെക്കേണ്ടകാര്യമില്ലായിരുന്നു, എംപിയായത് യുഡിഎഫിന്‍റെ വോട്ട് കൊണ്ട്; ചെന്നിത്തല

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ​വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെക്കേണ്ട കാര്യമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. നിതീഷ് കുമാരിന്‍റെ വോട്ട് നേടിയലല്ല യുഡിഎഫ് വോട്ട് കൊണ്ടാണ് രാജ്യസഭാംഗമായത് അതുകൊണ്ട് രാജിയുടെ ആവശ്യമില്ലായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. നിതീഷ് കുമാറിന്‍റെ സ്വാധീനം കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടിലെലന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എംപി വീരേന്ദ്ര കുമാര്‍ എന്നാല്‍ ബുധനാഴ്ച രാവിലെ ദില്ലിയിലെത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് നല്‍കി.

സംഘപരിവാറുമായി സഖ്യത്തിലായ നിതീഷ്കുമാറിന്‍റെ കൂടെ രാജ്യസഭില്‍ തുടരാനാകില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. യുഡിഎഫിനെ രക്ഷിക്കാനാണ് താന്‍ രാജിവെച്ചത് എന്നത് വീരേന്ദ്രകുമാര്‍ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വേളയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാംനാഥ് കോവിന്ദിന് ജെഡിയു ദേശീയ നേതൃത്വം പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ ദേശീയ നേതൃത്വവുമായി അകലാന്‍ തുടങ്ങിയത്.

 ramesh-chettinala

ജെഡിയു ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ വീരേന്ദ്രകുമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് യുഡിഎഫിന്‍റെ ഭാഗമായി ലഭിച്ച എംപി സ്ഥാനം രാജിവെക്കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്. എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് ഇടതുമുന്ന​ണിയില്‍ ചേരാനാണ് വീരേന്ദ്രകുമാറിന്‍റെ നീക്കം എന്ന് സൂചന. ഇടതു മുന്നണിയില്‍ എത്തിയാല്‍ എംപി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീരേന്ദ്രകുമാര്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Opposition leader Ramesh chennithala says there is no need for Veerendra kumar to resign Rajyasabha member post. Veerendra kumar become Rajyasabha MP post by the vote of Congress. not by the vote of Nithish kumar so there is no need of a resignation now. Nithish kumar influence will not affect kerala poeple said chennithala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്