കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മമ്മൂട്ടിയെ മാത്രം? കസബ വിവാദം കെട്ടടങ്ങിയില്ല, യഥാര്‍ഥ കുറ്റക്കാര്‍ ഇവര്‍

പാര്‍വതി നല്‍കിയ പരാതിയില്‍ പറയുന്നവരെല്ലാം കുറ്റകരമായ പോസ്റ്റിട്ടവരല്ല. പലരും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. അവര്‍ക്കെതിരേ നടപടിയുണ്ടാകില്ല.

  • By Ashif
Google Oneindia Malayalam News

കൊച്ചി: കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയുടെ നടപടി ഏറെ വിവാദമായിരുന്നു. ആദ്യം മലയാള സിനിമാ ലോകം ഞെട്ടലോടെ കേട്ട പാര്‍വതിയുടെ വാക്കുകള്‍ ശരിവച്ച് പിന്നീട് പലരും രംഗത്തെത്തി. എന്നാല്‍ ഇവിടെ ഇതാ വേറിട്ടൊരു ശബ്ദം. മമ്മൂട്ടിയാണോ കുറ്റക്കാരന്‍. അല്ലെങ്കില്‍ എന്തുകൊണ്ടാണ് മമ്മൂട്ടിയെ മാത്രം വിമര്‍ശിക്കപ്പെട്ടത്. യഥാര്‍ഥ കുറ്റക്കാര്‍ ആരാണ്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് മുമ്പിലേക്ക് ഒരു ചോദ്യമായി എറിയുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ ഗൗരവമേറിയതുമാണ്. സിനിമയില്‍ ആര്‍ക്കാണ് പ്രാധാന്യം. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ക്കാണോ?

അമേരിക്കയുടെ തകര്‍ച്ച, ശുക്രനിലെ ഊര്‍ജം; ലോകത്തെ ഞെട്ടിച്ച വാന്‍ഗ പ്രവചിച്ചത്!! 2018ല്‍ നടക്കുന്നത്അമേരിക്കയുടെ തകര്‍ച്ച, ശുക്രനിലെ ഊര്‍ജം; ലോകത്തെ ഞെട്ടിച്ച വാന്‍ഗ പ്രവചിച്ചത്!! 2018ല്‍ നടക്കുന്നത്

 മമ്മൂട്ടിയെ മാത്രം

മമ്മൂട്ടിയെ മാത്രം

മമ്മൂട്ടിയെ മാത്രം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നുവെന്ന നിര്‍ണായകമായ ചോദ്യമാണ് എന്‍എസ് മാധവന്‍ ഉന്നയിച്ചിരിക്കുന്നത്. കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ ഉത്തരവാദി മമ്മൂട്ടിയാണോ? ട്വീറ്ററിലൂടെയാണ് എന്‍എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കുറ്റക്കാരന്‍ ഇവര്‍

കുറ്റക്കാരന്‍ ഇവര്‍

സിനിമയിലെ സംഭാഷണങ്ങളുടെ ഉത്തരവാദി ആരാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വരുന്നുണ്ടെങ്കില്‍ കഥാപാത്രം അവതരിപ്പിക്കുന്ന വ്യക്തിയല്ല ഉത്തരവാദി. സംഭാഷണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംവിധായകനും തിരക്കഥാകൃത്തിനുമാണെന്നും എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു. നടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കരുടെ മകനാണ് നിഥിന്‍. കസബ നിഥിന്റെ ആദ്യ ചിത്രമാണ്.

മമ്മൂട്ടിയിലേക്ക് ഒതുങ്ങി

മമ്മൂട്ടിയിലേക്ക് ഒതുങ്ങി

പാര്‍വതിയുടെ വിമര്‍ശനം വന്നതോടെ തുടര്‍ചര്‍ച്ചകളെല്ലാം മമ്മൂട്ടിയെ കേന്ദ്രീകരിച്ചായി. ഫാന്‍സ് വിഷയം ഏറ്റെടുക്കുകയും ചെയ്തു. സംഭാഷണം എഴുതിയ തിരക്കഥാകൃത്തും സംവിധായകനുമായ നിഥിന്‍ രഞ്ജി പണിക്കരാണ് യഥാര്‍ഥ കുറ്റക്കാരനെന്ന് എന്‍എസ് മാധവന്‍ സൂചിപ്പിക്കുന്നു.

ജാഗ്രത വേണം

ജാഗ്രത വേണം

യഥാര്‍ഥ തെറ്റുകാരനായ നിഥിനെ എന്തുകൊണ്ട് വെറുതെവിട്ടു. നിഥിനെ വിട്ട് മമ്മൂട്ടിക്കെതിരേ മാത്രം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ട്. എങ്കിലും നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അദ്ദേഹം ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും എന്‍എസ് മാധവന്‍ സൂചിപ്പിച്ചു.

വഷളായത് ഇങ്ങനെ

വഷളായത് ഇങ്ങനെ

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പാര്‍വതി വിമര്‍ശനം ഉന്നയിച്ചത് ചലച്ചിത്ര മേളയോട് അനുബന്ധിച്ച നടന്ന ഓപ്പണ്‍ ഫോറത്തിലാണ്. ഇതോടെ വിമര്‍ശനം മമ്മൂട്ടിക്കെതിരായണെന്ന് ചിത്രീകരിക്കപ്പെട്ടു. തൊട്ടുപിന്നാലെ വിഷയം ഫാന്‍സ് ഏറ്റെടുത്തതോടെ രംഗം വഷളായി.

 ഇതുവരെ രണ്ടുപേര്‍

ഇതുവരെ രണ്ടുപേര്‍

പാര്‍വതിക്കെതിരേ തെറിവിളിയും ഭീഷണി മുഴക്കലും അശ്ലീല പ്രയോഗങ്ങളുമുണ്ടായി. തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെട്ടു. കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.

എല്ലാവരും കുടുങ്ങില്ല

എല്ലാവരും കുടുങ്ങില്ല

എറണാകുളം റേഞ്ച് ഐജിക്ക് പാര്‍വതി നല്‍കിയ പരാതി സൗത്ത് സിഐക്ക് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് സിഐ സിബി ടോം പറഞ്ഞു. എന്നാല്‍ പാര്‍വതി നല്‍കിയ 23 പേരില്‍ എല്ലാവര്‍ക്കെതിരേയും കേസെടുക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

പുറത്തുള്ളവരും

പുറത്തുള്ളവരും

23 പേരുടെ പോസ്റ്റുകളാണ് പാര്‍വതി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നത്. ഇതെല്ലാം പോലീസ് പരിശോധിച്ചു. ചിലത് കേസെടുക്കാന്‍ പര്യാപ്തമല്ല. എന്നാല്‍ പാര്‍വതി പരാതിയില്‍ പറയാത്തവര്‍ നടിക്കെതിരേ അസഭ്യവര്‍ഷം നടത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കുമെന്നും സിഐ വിശദീകരിച്ചു. അന്വേഷണ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റുകളും പരിശോധിക്കാനാണ് തീരുമാനം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന വേഗത്തിലാക്കിയിട്ടുണ്ട്.

ഇവര്‍ക്കെതിരേ മാത്രം

ഇവര്‍ക്കെതിരേ മാത്രം

പാര്‍വതി നല്‍കിയ പരാതിയില്‍ പറയുന്നവരെല്ലാം കുറ്റകരമായ പോസ്റ്റിട്ടവരല്ല. പലരും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. അവര്‍ക്കെതിരേ നടപടിയുണ്ടാകില്ല. എന്നാല്‍ വ്യക്തിഹത്യ നടത്തിയവര്‍, ഭീഷണിപ്പെടുത്തിയവര്‍, അശ്ലീല പരാമര്‍ശം നടത്തിയവര്‍ എന്നിവര്‍ക്കെതിരേ നടപടി ഉറപ്പാണെനന്നും സിഐ സിബി ടോം പറഞ്ഞു.

ഗുരുതര വകുപ്പുകള്‍

ഗുരുതര വകുപ്പുകള്‍

ഐടി ആക്ടിലെ 67, 67 എ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഈ വകുപ്പുകള്‍ ചുമത്തുന്നത്. കൂടാതെ ഭീഷണിപ്പെടുത്തിയതിന് ഐപിസി 507 പ്രകാരവും കേസെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണിത്.

English summary
Actress Parvathy's Comment on Kasaba: who is actual perpetrator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X