വയനാട് ജില്ലാ ലോട്ടറി ഓഫീസിലേക്ക് സിഐടിയു മാര്‍ച്ച് നടത്തി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: എഴുത്ത് ചൂതാട്ട ലോട്ടറിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.സമ്മാന ഘടനയുടെ പരിഷ്‌കരണത്തില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരള സംസ്ഥാനത്തെ പല ജില്ലകളിലും എഴുത്ത് ലോട്ടറി വ്യാപകമാണ്.

 citu-march

കേരളത്തിന്റെ സമ്പദ്ഘടനയെതന്നെ തകര്‍ക്കുന്ന എഴുത്ത് ചൂതാട്ട ലോട്ടറിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നിലവിലെ ലോട്ടറി നിയമത്തില്‍ മാറ്റം വരുത്തി ചൂതാട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നും സമ്മാന ഘടനയുടെ പരിഷ്‌കരണത്തില്‍ കേരള ലോട്ടറിയുടെ ആകര്‍ഷണമായ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു

.സമരം ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി ടി.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.എം.കെ.ശ്രീധരന്‍അധ്യക്ഷത ‌‌വഹിച്ചു.ടി.ജയരാജ്,വി.ജെ.ഷിജു,ടി.ആര്‍.രാമന്‍ നായര്‍,കെ.വി.സുരേഷ്,എ.മൊയ്തീന്‍,എസ്.പി.രാജവര്‍മ്മ,എ.എസ്.നാരായണന്‍,പി.കെ.അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
citu march on wayanad district lottery office

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്