സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകാന്‍ കഴിയാത്തവര്‍ പാസ്‌പോര്‍ട്ട് കൈപ്പറ്റണം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകാനായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും സാങ്കേതികമായ കാരണങ്ങളാല്‍ ഹജ്ജിന് പോകാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു നല്‍കുന്നു. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട് നല്‍കിയപ്പോള്‍ ലഭച്ച രശീത് തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരായി പാസ്‌പോര്‍ട്ട് കൈപ്പറ്റണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് അറിയിച്ചു.

11 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അയല്‍വാസി റിമാന്‍ഡില്‍

ഹജ് കമ്മിറ്റി ലോഗോ ക്ഷണിച്ചു

haj


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് യോഗ്യമായ രീതിയില്‍ ഒരു ലോഗോ സൗജന്യമായി ഡിസൈന്‍ ചെയ്തു തരുവാന്‍ പൊതു ജനങ്ങളില്‍ നിന്ന് അപേക്ഷ.താല്‍പര്യമുളളവര്‍ സംസ്ഥാന ഹജജ്് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അയച്ചു നല്‍കണം. ലോഗോ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയാണിത്.

English summary
collect passport from Hajj House

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്