കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍നട യാത്രകാര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി ചുമര്‍ച്ചിത്രം

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കാല്‍നട യാത്രകാര്‍ക്ക് ഒരു വിസ്മയ കാഴ്ച നല്‍കുകയാണ് കൊച്ചി മുസിരിസ്സ് ബിനാലെയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ചുമര്‍ ചിത്ര പ്രദര്‍ശനം. കൊച്ചി കുന്നുംപുറത്തെ ഓഫീസിനു മുന്നിലൂടെ നടന്നു പോകുന്ന ആരും ഒന്നു നോക്കി പോകും. അത്തരം വര്‍ണ്ണങ്ങള്‍ വിതറുന്ന ചിത്രങ്ങളാണ് ചുമരുകളില്‍ തെളിഞ്ഞിരിക്കുന്നത്. മഴവില്ലു പോലെ നിറങ്ങള്‍ എല്ലാം ഒത്തുചേരുന്ന ഒരു കാഴ്ച.

1418897471

കണ്ണിന് കുളിര്‍മയേകുന്ന ഈ സുന്ദര കാഴ്ച ഒരു കൂട്ടം കലാകാരന്മാരും കലാകാരികളുമാണ് ഒരുക്കിയത്. പി.എസ്.ജലജയുടെ നേതൃത്വത്തില്‍ 25ല്‍ പരം കുട്ടികള്‍ അഞ്ചുദിവസം രാവും പകലുമില്ലാതെ അധ്വാനിച്ചാണ് ഈ ചുമരുകള്‍ അണിയിച്ചൊരുക്കിയത്. നിറച്ചാര്‍ത്തുകളിലൂടെ നടന്നു പോകുന്ന മനുഷ്യരുടെ നിഴലുകളാണ് ഇവിടെ കാണാന്‍ കഴിയുന്നത്. 30 മീറ്ററോളം നീളത്തില്‍ ഈ കാഴ്ച ഒരുക്കിയിട്ടുണ്ട്.

കേരളത്തിലേക്കെത്തിയ സമകാല കലയുടെ വാഹകരായി ആ മനുഷ്യരെ കാണാമെന്നും ഇന്ത്യയുടെ ഒന്നാം ബിനാലെയ്ക്കു സാക്ഷ്യം വഹിച്ചവരെ രണ്ടാം ബിനാലെയെപ്പറ്റി ഓര്‍മിപ്പിക്കുകയാണ് ഈ ആശയത്തിലൂടെ ചെയ്യുന്നതെന്നും ജലജ പറയുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് ഫൈനാര്‍ട്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ഈ ചുവരെഴുത്ത് സംഘടിപ്പിച്ചത്.

photo

ചുമട്ടു തൊഴിലാളികളും തൂപ്പുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തയ്യല്‍ക്കാരും കല്‍പ്പണിക്കാരുമെല്ലാം ഈ ചുമരുകളില്‍ ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങളും ജീവിതങ്ങളും ഒരുപോലെയാണെന്ന് ആണ് ഇവര്‍ പറയുന്നത്. സമൂഹത്തിന്റെ ഊര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു അണിനിരന്നത്.

English summary
colorful graffiti at kochi biennale foundation office catches fancy of passers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X