പൊതു വിദ്യാഭ്യാസ സംരക്ഷണം വിജയിപ്പിക്കുക - കെഎസ്ടിഎം
കുറ്റ്യാടി: പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന ഗവർമ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വൻ വിജയമാക്കാൻ രക്ഷിതാക്കളും, നാട്ടുകാരും അധ്യാപകരും സ്ക്കൂൾ അധികൃതരും രംഗത്തിറങ്ങണമെന്ന് കെ എസ്സ് ടി എ കുന്നുമ്മൽ സബ് ജില്ല സമ്മേ ളനം ആവശ്യപ്പെട്ടു. കൈവേലി റഷീദ് കണിച്ചേരി നഗറിൽ സമ്മേ ഇനം കെ എസ്സ് ടി എ സംസ്ഥാന എക്സിക്യുട്ടീ വ് അംഗം എൻ എ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
പി അച്ചുതൻ സംഘടനാ റിപ്പോർട്ടും പി സി രാജൻ പ്രവർത്തന റിപ്പോർട്ടും അ പി മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ കെ നാരായണി, വിനാണു സി സതീശൻ, പി എം കുമാരൻ, കാർത്ത്യായനി, കെ സി ലീല ,പി പി ചന്ദ്രൻ ,എന്നിവർ സംസാരിച്ചു.

ടി പി പവിത്രൻ സ്വാഗതവും കെ കെ ബാബു നന്ദിയും പറഞ്ഞു. സമ്മേള നം പുതിയ ഭാരവാഹികളായി പി കെ ബാബു - പ്രസിഡന്റ് പി മോഹനൻ, കെ കെ നാണു ' - വൈസ് പ്രസിഡന്റുമാർ - പി സി രാജൻ - സെക്രട്ടരി പി സി ഗിരിജ, പി പി രവീന്ദ്രൻ, വി അനിത ജോയിന്റ് സെക്രട്ടരിമാർ കെ കെ ബാബു ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.












Click it and Unblock the Notifications