സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നു മുതല്‍; ട്രാന്‍സ് ജെന്‍ഡേഴ്‌സിനും മറുനാടന്‍ തൊഴിലാളികള്‍ക്കും മത്സരങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ എട്ടാം സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോല്‍സവം ബുധനാഴ്ച കോഴിക്കോട്ട് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം രാവിലെ 11ന് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ നേതൃത്വത്തില്‍ മാമുക്കോയ, നിലമ്പൂര്‍ ആയിഷ, സാക്ഷരതാ മിഷന്റെ അഞ്ച് നൂതന പദ്ധതികളുടെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്, കൃഷ്ണന്‍ ബേപ്പൂര്‍, ലക്ഷ്മി പയോണ, നഫീസ ഉതിരുപറമ്പില്‍, നൂറുല്‍ഹുദാ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷന്‍ ഡയരക്റ്റര്‍ ഡോ. പി.എസ്. ശ്രീകല ആമുഖപ്രഭാഷണം നടത്തും.

ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും അവസരമൊരുക്കുമെന്ന പ്രത്യേകത ഇത്തവണ കലോല്‍സവത്തിനുണ്ട്. സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗം, പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ 1400 പേര്‍ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറും. എസ്.കെ. പൊറ്റെക്കാട് (ഗവ. മോഡല്‍ എച്ച്.എസ്.എസ്), വൈക്കം മുഹമ്മദ്് ബഷീര്‍ (ടൗണ്‍ഹാള്‍), കെ.ടി.മുഹമ്മദ് (ഗവ.മോഡല്‍ എച്ച്.എസ്.എസ് മിനി ഹാള്‍), എം.എസ്.ബാബുരാജ് (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ഹാള്‍), തിക്കോടിയന്‍ (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ക്ലാസ് റൂം) എന്നിവരുടെ പേരിലുള്ള അഞ്ചു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികളും സമ്മാനിക്കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഏര്‍പ്പെടുത്തിയി'ുണ്ട്. 29ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

thudarvidyasmrithiyathra


വേദികളില്‍ ഇന്ന്

വേദി - 1 എസ്.കെ.പൊറ്റക്കാട് നഗര്‍ (ഗവ.മോഡല്‍ എച്ച്.എസ്.എസ്)

ഉച്ചയ്ക്ക് 2 - 3.30 തിരുവാതിര (സാക്ഷരത-4,7)

വൈകുരേം 3.30 -5.40 തിരുവാതിര (10, എച്ച്.എസ്.എസ് )

വൈകുരേം 5.40-7 തിരുവാതിര (പ്രേരക്)


വേദി - 2 വൈക്കം മുഹമ്മദ് ബഷീര്‍ നഗര്‍ (ടൗഹാള്‍)

ഉച്ചയ്ക്ക് 2 - 3.30 ഭരതനാട്യം (പ്രേരക്)

വൈകുരേം 3.30 -4.30 ഭരതനാട്യം (സാക്ഷരത-4,7)

വൈകുരേം 4.30 - 6.20 ഭരതനാട്യം (10 , എച്ച്.എസ്.എസ് )

വൈകുരേം 6.20 - 7.50 ദേശഭക്തി ഗാനം (പ്രേരക്)

വൈകുരേം 7.50 - 9.30 ദേശഭക്തിഗാനം (ഗ്രൂപ്പ്)(പ്രേരക്)


വേദി - 3 കെ.ടി മുഹമ്മദ് നഗര്‍ (ഗവ.മോഡല്‍ എച്ച്.എസ്.എസ് മിനിഹാള്‍)

ഉച്ചയ്ക്ക് 2 - 3.30 കഥ പറയല്‍ (സാക്ഷരത-4,7)

വൈകുരേം 3.30 - 4.30 വായന (സാക്ഷരത-4,7)


വേദി - 4 എം.എസ്. ബാബുരാജ് നഗര്‍ (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഹാള്‍)

ഉച്ചയ്ക്ക് 2 - 5.30 കഥാപ്രസംഗം (10, എച്ച്.എസ്.എസ്)

വൈകുരേം 5.30 - 8.00 കഥാപ്രസംഗം (പ്രേരക്)

വേദി - 5 തിക്കോടിയന്‍ നഗര്‍ (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ക്ലാസ്സ് റൂം)

ഉച്ചയ്ക്ക് 2 - 3.00 ചിത്രരചന (പെന്‍സില്‍ ഡ്രോയിങ്) (സാക്ഷരത-4,7)

ചിത്രരചന (പെന്‍സില്‍ ഡ്രോയിങ്) (10, എച്ച്.എസ്.എസ് )

ചിത്രരചന (പെന്‍സില്‍ ഡ്രോയിങ്)(പ്രേരക്)

ചിത്രരചന (പെന്‍സില്‍ ഡ്രോയിങ്) (ട്രാ.ജെ.)

വൈകു. 3 - 3.30 കയ്യെഴുത്ത് (സാക്ഷരത-4,7)

വൈകു. 4 - 5.00 ജലഛായം (സാക്ഷരത-4,7)

ജലഛായം (10, എച്ച്.എസ്.എസ)

ജലഛായം (പ്രേരക്)

ജലഛായം (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്)

നടി പാർവ്വതിയുടെ പരാതി; ഒരാൾ കുടുങ്ങി, തെറി വിളിച്ചവർ സൂക്ഷിച്ചോ, പോലീസ് പിന്നാലെയുണ്ട്!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Competition for other state labours and transgenders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്