വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി; നടുറോഡില്‍ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിലെ അപകാതകളില്‍ പ്രതിഷേധിച്ച് നടുറോഡില്‍ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍. ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിലെ വിധികര്‍ത്താക്കള്‍ക്കെതിരെയാണ് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധിച്ചത്. മാനാഞ്ചിറയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ മുന്‍വശത്തായി റോഡിലായിരുന്നു പ്രതിഷേധം.

ഉന്നിന്റെ സഹോദരന്റെ മരണത്തിൽ വഴിത്തിരിവ്; ബാഗിൽ നിന്ന് ആട്രോപിൻ കണ്ടെത്തി, എന്താണ് ആട്രോപിൻ...

ചിന്‍മയ മിഷന്‍, എകെകെആര്‍ ചേളന്നൂര്‍ തുടങ്ങി വിവിധ സ്‌കൂളുകളിലെതായിരുന്നു വിദ്യാര്‍ഥികള്‍. പ്രധാനമായും പ്രസന്റേഷന്‍, സില്‍വര്‍ ഹില്‍സ്, ആംഗ്ലോ ഇന്ത്യന്‍, ബിഇഎം തുടങ്ങിയ സ്‌കൂളുകള്‍ക്ക് എതിരെയാണ് കോഴിക്കോട് നഗരത്തില്‍ പരാതികള്‍ ഉള്ളത്.

students

ഇവിടങ്ങളിലെ ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നു എന്നാണ് പരാതി. ഇത്തവണ എലത്തൂര്‍ സിഎംസി സ്‌കൂളില്‍ വച്ചായിരുന്നു ചേവായൂര്‍ ഉപജില്ലാ കലോത്സവം. വിദ്യാര്‍ഥികള്‍ നടുറോഡില്‍ തിരുവാതിര, ദേശഭക്തിഗാനം, ഭരതനാട്യം, കഥാപ്രസംഗം, മോഹിനിയാട്ടം തുടങ്ങിയവ അവതരിപ്പിച്ചു.

English summary
Complaints against judges Students performing programs midst of the road

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്