കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ മാത്രമല്ല; കേരളത്തില്‍ നിന്ന് ബിജെപിയിലേക്ക് നാല് നേതാക്കള്‍... കേട്ടാല്‍ ഞെട്ടും!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്ന സംഭവം ഇപ്പോള്‍ അത്ര പുതുമയുള്ളതൊന്നും അല്ല. ഝാര്‍ഖണ്ടിലൊക്കെ സംഭവിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.

ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഒക്കെ ആയിരുന്ന എസ്എം കൃഷ്ണ വരെ ബിജെപിയില്‍ ചേര്‍ന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് നാല് കോണ്‍ഗ്രസ് എംപിമാരെ കുറിച്ചായിരുന്നു. ശശി തരൂരിന്റെ പേരാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ ബാക്കിയുള്ളവര്‍ ആരെല്ലാം ആണ്... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തകര്‍ക്കുകയാണ്.

ആദ്യത്തെ പേര്!!!

ബിജെപിയില്‍ ചേരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന പേരില്‍ ആദ്യം പ്രചരിച്ചത് ശശി തരൂരിന്റെ പേരായിരുന്നു. നേരത്തേയും ശശി തരൂരിന്റെ പേര് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സുനന്ദ കേസ്

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ ശശി തരൂരിനെ കുടുക്കാന്‍ നീക്കമുണ്ടെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് തരൂര്‍ ബിജെപിയുമായി അടുക്കുന്നത് എന്നും ആയിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ അതെല്ലാം അപ്പോള്‍ തന്നെ തരൂര്‍ തള്ളിക്കളഞ്ഞിരുന്നു.

വീണ്ടും സജീവം

തരൂരിന്റെ പേര് തന്നെയാണ് ഇപ്പോള്‍ ബിജെപിയുമായി ചേര്‍ത്ത് വച്ച് വീണ്ടും സജീവ ചര്‍ച്ചയാകുന്നത് എന്നതാണ് ശ്രദ്ധേയം. ആക്ഷേപം ഉയര്‍ന്ന് അധികം കഴിയും മുമ്പേ ശശി തരൂര്‍ തന്നെ വിശദീകരണവുമായി രംഗത്തിറങ്ങുകയും ചെയ്തു.

ബഹുസ്വരത

ഇന്ത്യയുടെ ബഹുസ്വരതയില്‍ അടിസ്ഥാനമായതാണ് തന്റെ രാഷ്ട്രീയം എന്നാണ് തരൂര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ തനിക്ക് ഒരിക്കലുംവബിജെപിയിലേക്ക് പോകാന്‍ കഴിയില്ലെന്നും തരൂര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ മറ്റുള്ളവരോ?

ഒരു തരത്തിലും ബിജെപി ചായ് വ് പ്രകടമാക്കാത്ത ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. എല്ലാവരും പാര്‍ലമെന്റ് അംഗങ്ങളും ആണ്.

കണ്ണൂരിലെ ഗര്‍ജ്ജിക്കുന്ന സിംഹം!!!

കണ്ണൂരിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് അത് കെ സുധാകരന്‍ ആണ്. സുധാകരന്‍ ബിജെപി നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

സിപിഎമ്മിന്റെ എതിരാളി

കണ്ണൂരില്‍ സിപിഎമ്മിനെതിരെ അതിശക്തമായ നിലപാടെടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാണ് കെ സുധാകരന്‍. അപ്പോള്‍ പിന്നെ ഈ പ്രചാരണത്തിന് പിന്നില്‍ ആരായിരിക്കും എന്ന് ഊഹിക്കാവുന്നതാണല്ലോ...

കെസി വേണുഗോപാല്‍

ആലപ്പുഴയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് കെസി വേണുഗോപാല്‍. മുന്‍ കേന്ദ്ര മന്ത്രിയും ആണ്. ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവരുടെ പട്ടികയില്‍ വേണുഗോപാലിന്റെ പേരും ഉണ്ട്!!!

ലോക്‌സഭയിലെ ശബ്ദം

ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശബ്ദങ്ങളില്‍ ഒന്നാണ് കെസി വേണുഗോപാല്‍. ബിജെപിയ്‌ക്കെതിരെ അതി ശക്തമായ നിലപാടെടുക്കുന്ന നേതാവാണ്. എന്നിട്ടും കെസി വേണുഗോപാലിനേയും വെറുതേ വിടുന്നില്ല...

ഈ പേര് കേട്ടാല്‍

ഏറ്റവും അവസാനം കേള്‍ക്കുന്ന പേര് രാജ്യസഭ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യന്റേതാണ്. സഭ നിയന്ത്രിക്കുന്നതില്‍ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്ന ആളാണ് കുര്യന്‍. ഇക്കാര്യത്തില്‍ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല.

ബിജെപിയ്ക്ക് അനുകൂലമെന്ന്

രാജ്യസഭയില്‍ പലപ്പോഴും ബിജെപിയ്ക്ക് അനുകൂലമായ നിലപാടാണ് കുര്യന്‍ സ്വീകരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപത്തിന് തെളിവായി പലരും ഉന്നയിക്കുന്നത്. എന്നാല്‍ ഏത് വിഷയത്തിലാണ് ചട്ടത്തിന് വിരുദ്ധമായി കുര്യന്‍ ബിജെപിയെ അനുകൂലിച്ചത് എന്ന ചോദിച്ചാല്‍ ഉത്തരം ഉണ്ടാവുകയും ഇല്ല.

എന്തും സംഭവിക്കാം...

രാഷ്ട്രീയക്കാര്‍ പാര്‍ട്ടി വിട്ട് പാര്‍ട്ടി മാറുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. പക്ഷേ അടുത്തിടെയായി കാണുന്ന പ്രവണത ഏറെ ഞെട്ടിക്കുന്നത് തന്നെ ആണെന്ന് പറയാതിരിക്കാനും ആവില്ല.

English summary
Rumour spreading that four Congress leaders from Kerala to Join BJP, what is the fact?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X