കൊച്ചി മെട്രോ 'പാളം തെറ്റി'?ശമ്പളം കൊടുക്കുന്നില്ല, കൊച്ചി മെട്രോയിലെ തൊഴിലാളികൾ പണിമുടക്കുന്നു....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മെട്രോയിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് കൊച്ചി മെട്രോയിലെ ഇരുന്നൂറിലേറെ വരുന്ന നിർമ്മാണ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്.

ബിന്ദു നാണംകെട്ടു?ഉമ്മൻചാണ്ടിക്കൊപ്പംകാറിൽ കയറാൻ ബിന്ദുകൃഷ്ണയുടെ ശ്രമം!അതൊന്നും നടക്കില്ലെന്ന് ഭാര്യ

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

തൊഴിലാളികളുടെ പണിമുടക്ക് പത്താംദിവസത്തിലേക്ക് കടന്നതോടെ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. കലൂർ മുതൽ മഹാരാജാസ് വരെയും, കടവന്ത്ര മുതൽ വൈറ്റില വരെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. സോമ കൺസ്ട്രക്ഷൻസ് എന്ന നിർമ്മാണ കമ്പനിയാണ് ഈ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുത്തിരിക്കുന്നത്. ഈ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 242 അന്യസംസ്ഥാന തൊഴിലാളികളാണ് പണിമുടക്കി സമരം ചെയ്യുന്നത്.

ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...

ആറു മാസത്തെ ശമ്പളം....

ആറു മാസത്തെ ശമ്പളം....

ആറു മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്നാണ് സമരം ചെയ്യുന്ന ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ പറയുന്നത്.

മാസങ്ങളായി...

മാസങ്ങളായി...

മാസം 13,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവരാണ് തങ്ങളെന്നും, ശമ്പളം ലഭിക്കാത്തതിനാൽ വീട്ടിലേക്ക് പണമയച്ചിട്ട് മാസങ്ങളായെന്നും തൊഴിലാളികൾ വ്യക്തമാക്കി.

ശമ്പളം കിട്ടാതെ ജോലിക്കില്ല...

ശമ്പളം കിട്ടാതെ ജോലിക്കില്ല...

ആറു മാസത്തെയും ശമ്പള കുടിശിക കിട്ടിയാൽ മാത്രമേ ഇനി ജോലിക്ക് കയറുകയുള്ളുവെന്നാണ് തൊഴിലാളികളുടെ നിലപാട്.

ആരെയും പ്രവേശിപ്പിക്കുന്നില്ല...

ആരെയും പ്രവേശിപ്പിക്കുന്നില്ല...

സമരം ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ഏലൂരിലെ ഫാക്ട് മെട്രോ യാർഡിലേക്ക് സോമ കൺസ്ട്രക്ഷൻ കമ്പനിയിലെ മറ്റു ജീവനക്കാരെ പ്രവേശിപ്പിക്കുന്നില്ല. യാർഡിന്റെ ഗേറ്റ്
തൊഴിലാളികൾ അടച്ചിട്ടിരിക്കുകയാണ്.

പിന്തുണയില്ല...

പിന്തുണയില്ല...

എന്നാൽ സമരം ചെയ്യുന്ന തൊഴിലാളികൾ യാതൊരുവിധ ട്രേഡ് യൂണിയനും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഒരു ട്രേഡ് യൂണിയനും വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

കമ്പനിയുടെ വാദം...

കമ്പനിയുടെ വാദം...

ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് തൊഴിലാളികൾക്ക് ശമ്പളം വൈകാൻ കാരണമായതെന്നാണ് സോമ കൺസ്ട്രക്ഷൻ കമ്പനി മാനേജർ പറഞ്ഞത്. മൂന്നു മാസത്തെ ശമ്പളം മാത്രമേ കുടിശികയുള്ളുവെന്നും, രണ്ട് ദിവസത്തിനുള്ളിൽ ഇതു കൊടുത്തുതീർക്കുമെന്നും മാനേജർ അറിയിച്ചു. എന്നാൽ ജിഎസ്ടി വരുന്നതിന് മുൻപുള്ള മാസങ്ങളിലെയും ശമ്പളം ലഭിക്കാനുണ്ടെന്നും കമ്പനി അധികൃതർ കള്ളം പറയുകയാണെന്നുമാണ് തൊഴിലാളികൾ വാദിക്കുന്നത്.

നിർമ്മാണം നിലച്ചു...

നിർമ്മാണം നിലച്ചു...

തൊഴിലാളികൾ പണിമുടക്കിലേക്ക് കടന്നതോടെ കൊച്ചി മെട്രോയുടെ കലൂർ മുതൽ മഹാരാജ് വരെയും, കടവന്ത്ര മുതൽ വൈറ്റില വരെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കെഎംആർഎൽ സോമ കൺസ്ട്രക്ഷൻ കമ്പനിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

English summary
construction workers strike continues in kochi metro.
Please Wait while comments are loading...