കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ-സിപിഎം ലയനം അനിവാര്യം:എംഎ ബേബി

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: സിപിഐ-സിപിഎം ലയനം ആവശ്യമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തൃശ്ശൂരില്‍ സി അച്ചുതന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവെയാണ് എംഎ ബേബി ഇക്കാര്യം പറഞ്ഞത്. ലയനത്തിനായി ഏതെങ്കിലും ഒരു പാര്‍ട്ടി മുന്നിട്ടിറങ്ങണം.

സിപിഐ-സിപിഎം ലയനം ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും എംഎ ബേബി. ലയനം എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനായി ഇരു പാര്‍ട്ടികളില്‍ നിന്ന് ഏതെങ്കിലുമൊരും പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഇത്തരമൊരു ആവശ്യം സിപിഐയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം അതിനെ അമകൂലിച്ചിരുന്നില്ല.

MA Baby

നിലവില്‍ സിപിഎമ്മിലെ വിഭാഗീയതയും പ്രശ്‌നങ്ങളും പൊതു സമൂഹത്തില്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ബേബിയുടെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഇരുപാര്‍ട്ടികളും ഒന്നിയ്‌ക്കേണ്ടത് ജനവികാരമാണെന്നും എംഎ ബേബി

മാസങ്ങള്‍ക്ക് മുന്‍പ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിയ്ക്കണമെന്നും ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും മുഖപ്രസംഗം ഉണ്ടായിരുന്നു. മാസങ്ങള്‍ക്കിപ്പുറം സിപിഎം നേതാവ് എംഎ ബേബിയും ഇക്കാര്യം തന്നെയാണ് ആവശ്യപ്പെടുന്നത്.

English summary
CPI and CPM should unite: MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X