തോമസ് ചാണ്ടിയിൽ പുകഞ്ഞ് ഇടതുപക്ഷം; എജിക്കെതിരെ സിപിഐ, നിയമം വായിച്ച് പഠിക്കാൻ ഉപദേശം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ പുഞ്ഞ് ഇടതുമുന്നണി. റവന്യു വകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ഏര്‍പ്പെടുത്തിയ വിവാദത്തില്‍ നിലപാട് മയപ്പെടുത്തായെ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് വീണ്ടും രംഗത്തെത്തി. ആര്‍ക്ക് കേസ് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എജിയുടെ ഓഫീസ് ആവര്‍ത്തിച്ചു.

9 വയസ്സുകാരൻ വീട്ടുകാരുമായി പിണങ്ങി വീട് വിട്ടു; അവസാനം കണ്ടെത്തിയത്... സംഭവം കാഞ്ഞിരപ്പള്ളിയിൽ!

എന്നാൽ എജിയുടെ ഈ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജോന്ദ്രന്‍ വീണ്ടും രംഗത്തെത്തി. സ്‌റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതതന്ത്ര സ്ഥാപനമാണെന്നും എജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനപരമായ തീരുമാനങ്ങൾ സർക്കാർ നോക്കുമെന്നും അതിൽ കൈകടത്തേണടതില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

ഇടതുമുന്നണിയിൽ പൊട്ടിത്തെറി

ഇടതുമുന്നണിയിൽ പൊട്ടിത്തെറി

തോമസ് ചാണ്ടി വിഷയം ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ സൂചനകളാണ് എജിയും സിപിഐയും തമ്മിലുള്ള വാക്‌പോര് നല്‍കുന്നത്.

സിപിഐ നിലപാട്

സിപിഐ നിലപാട്

കയ്യേറ്റ വിവാദത്തില്‍ തുടക്കംമുതല്‍ തോമസ് ചാണ്ടിക്കെതിരെയുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ സിപിഎം കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല.

കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം

കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം

1994ല്‍ കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ് എജിയും സര്‍ക്കാരും തമ്മിലുള്ളതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ക്കൂടുതല്‍ അധികാരങ്ങള്‍ എജിക്കില്ലെന്നും കാനം തുറന്നടിക്കുകയായിരുന്നു.

വിവാദങ്ങൾക്കില്ലെന്ന് എജി

വിവാദങ്ങൾക്കില്ലെന്ന് എജി

കഴിഞ്ഞ ദിവസം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും കേസ് മാറ്റി നല്‍കിയ ചരിത്രം ഇല്ലെന്നും കഴിഞ്ഞ ദിവസം എജി പ്രതികരിച്ചിരുന്നു.

നിലപാട് മയപ്പെടുത്തില്ല

നിലപാട് മയപ്പെടുത്തില്ല

എന്നാൽ ഇതിന് പിന്നാലെയാണ് വീണ്ടും നിലപാട് മയപ്പെടുത്താനില്ലെന്ന് വ്യക്തമാക്കി എജി രംഗത്തെത്തിയിരിക്കുന്നത്.

ഉചിതമായ നടപടി

ഉചിതമായ നടപടി

നിലവിൽ തോമസ് ചാണ്ടി തെറ്റ് കാരനാണെന്ന് ആരം കണ്ടെത്തിയിട്ടില്ല. തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തൊടുപുഴയിൽ കാനം വ്യക്തമാക്കിയിരുന്നു.

അഭിഭാഷകനെ മാറ്റി

അഭിഭാഷകനെ മാറ്റി

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും, മാർത്താണ്ഡൻ കായൽ കൈയ്യേറ്റ കേസിലും ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ രജ്ഞിത്ത് തമ്പാനെ അഢ്വക്കറ്റ് ജനറഖൽ സിപി സുധാകര പ്രസാദ് മാറ്റിയിരുന്നു. പകരം മറ്റൊരു അഭിബാഷകനെ നിയോഗിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളിൽ സാധാരണ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാൽ ഈ കീവ്വഴക്കം ലംഭിച്ചാണ് തോമസ് ചണ്ടി വിഷയത്തിൽ മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത്. ഇതിനെതിരെയാണ് സിപിഐയും റവന്യൂ മന്ത്രിയും രംഗത്തെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPI leader Kanam Rajendran against AG in Thomas Chandy issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്