കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സിപിഐ ജില്ലാ നേതാവടക്കം നൂറോളം പ്രവര്‍ത്തകര്‍ സിപിഐയില്‍ നിന്നും സിപിഎമ്മിലേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് സിപിഐ നേതാക്കളുടെ അഴിമതിയില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ നേതാവും പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും സിപിഐ നിന്നും സിപിഎമ്മില്‍ ചേരാനൊരുങ്ങുന്നു. സിപിഐയിലെ രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് സിപിഐയിലെ ഒരു വിഭാഗം ജില്ലാ നേതാക്കള്‍ നടത്തുന്ന അഴിമതിയാണ് ഇവര്‍ പാര്‍ട്ടി വിടാന്‍ കാരണമായി പറയുന്നത്. മലപ്പുറം ഇരുമ്പുഴിയില്‍ പാടം നികത്തുന്നതിന് സിപിഐ നേതൃത്വം ഉടമയില്‍ നിന്നും വന്‍തുക കൈപ്പറ്റിയതായി ആരോപിച്ച് സിപിഐ ജില്ലാ കമ്മറ്റിയില്‍ തര്‍ക്കമുണ്ടായിരുന്നു.

cpi3

ഇക്കാര്യം ചില സഖാക്കള്‍ ചോദ്യം ചെയ്തത് ജില്ലാ നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമാകുകയും ചെയ്തു. ഇതിനിടയില്‍ സിപിഎം പ്രാദേശിക നേതൃത്വം പാടം നികത്തലിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുകയും പാടത്ത് ചെങ്കോടി നാട്ടുകയും ചെയ്തു. സിപിഐ ജില്ലാ നേതൃത്വം പണം വാങ്ങിയാണ് വയല്‍ നികത്തിയതെന്ന് സിപിഎം തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി തന്നെ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും മറ്റും പരാതി നല്‍കിയിരുന്നു.റവന്യൂ വകുപ്പിലെ ചില നടപടികളെ ചൊല്ലി സംസ്ഥാന മന്ത്രി സഭയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സിപിഐ മന്ത്രിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നത്.

cpi1

മലപ്പുറം കോഡൂരിലും സമാനമായി പാടം നികത്താന്‍ സ്ഥല ഉടമക്ക് എല്ലാ വിധ സൗകര്യങ്ങള്‍ സിപിഐ ജില്ലാ നേതൃത്വം ഒരുക്കി കൊടുത്തതും ചര്‍ച്ചയായിരുന്നു. ഇതിന് പ്രത്യുപകാരമായി പാര്‍ട്ടി ഫണ്ടിലേക്ക് വലിയ ഒരു തുക കൈപ്പറ്റിയതായും ആരോപണമുണ്ട്. മലപ്പുറം ലോക സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് പാര്‍ട്ടി ഫണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് കൈപറ്റുന്നതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്ന സമയത്താണ് സിപിഐ പാര്‍ട്ടി ഫണ്ട് സ്വീകരിച്ചതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മങ്കട ഗ്രാമ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നെല്‍പ്പാടങ്ങള്‍ നികത്തി വാണിജ്യാവശ്യത്തിന് കെട്ടിടങ്ങള്‍ പണിയാന്‍ വേണ്ടിവ്യാജ കൈവശ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്തിനും സിപിഐ നേതൃത്വം ആരോപണം നേരിടുന്നുണ്ട്.

cpi2

സിപിഐ ജില്ലാ കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമായ പിടി ഷാറാഫുദ്ധീന്‍ ജോയിന്‍ കൗണ്‍സില്‍ ജില്ലാ നേതാവും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഇതില്‍ മങ്കട പോലീസില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 325/2016,160/2017 എന്നീ വകുപ്പുകളിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം നടക്കുന്നത്. പാര്‍ട്ടിയിലെ നേതാക്കള്‍ക്കൊപ്പം അഴിമതിക്കാരാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും ഇവരെ നിലനിര്‍ത്തി പാര്‍ട്ടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സിപിഐ വിട്ട് സിപിമിലേക്ക് ചേക്കേറുന്നത്. മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ നേതാക്കള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നത് സിപിഐ ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

English summary
beacause of corruption in revenue department cpi district leader and workers from malappuram plans to resign from cpi and join in cpm. including ex cpi dist leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X