എം സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപം: സിപിഎം എംഎല്‍എമാർക്കെതിരെ ആഞ്ഞടിച്ച് സിപിഐ റിപ്പോര്‍ട്ട്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സിപിഎം എംഎൽഎ എം സ്വരജിനെതിരെ ആഞ്ഞടിച്ച് സിപിഐ പ്രവർത്തന റിപ്പോർട്ട്. സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപമാണെന്നാണ് സിപിഐ വിശേഷിപ്പിക്കുന്നത്. തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപമാണെന്നും സിപിഐയുടെ വോട്ട് വേണമെങ്കിലും പാർട്ടിയെ അംഗീകരിക്കാൻ മടിയാണെന്നുമാണ് സ്വരാജിനെതിരെയുള്ള പരാമര്‍ശം.

ബോംബെ ഐഐടിയില്‍ മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണവിലക്ക്!! കഫറ്റീരിയയിലെ പാർട്ടികള്‍ക്കും ചുവപ്പുകൊടി!

എം സ്വരാജിന് പുറമേ ജില്ലയിലെ മറ്റ് എംഎൽമാർക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. കൊച്ചി എംഎൽഎയായ മാക്സി, സിപിഎം നേതാവായ വൈപ്പിൻ എംഎല്‍എ എസ് ശര്‍മ, കോതമംഗലം എംഎൽഎ ആന്റണി ജോണ്‍‍ എന്നിവരെയും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നുണ്ട്. ഞായറാഴ്ചയാണ് എറണാകുളം ജില്ലാ സമ്മേളനം സമാപിക്കുന്നത്.

 സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപ

സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപ

തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപമാണെന്നും സിപിഐയുടെ വോട്ട് വേണമെങ്കിലും പാർട്ടിയെ അംഗീകരിക്കാൻ മടിയാണെന്നുമാണ് സ്വരാജിനെതിരെയുള്ള പരാമര്‍ശം. എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് എം സ്വരാജിനെതിരെ ഇക്കാര്യങ്ങൾ ആരോപിക്കുന്നത്.

ജനങ്ങൾ തിരിച്ചറിയും

ജനങ്ങൾ തിരിച്ചറിയും


സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് വാങ്ങി വിജയിച്ച ശേഷം പാർട്ടിയെ തള്ളിക്കളയുന്ന നിലപാടാണ് സ്വരാജ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ‍ പരാമർശമുണ്ട്. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 മറ്റ് നേതാക്കൾക്ക് വിമർശന

മറ്റ് നേതാക്കൾക്ക് വിമർശന

എം സ്വരാജിന് പുറമേ എറണാകുളം ജില്ലയിലെ മറ്റ് എംഎൽഎമാർക്കെതിരെയും വിമർശനമുണ്ട്. നിസാരവോട്ടിന് വിജയിച്ച കൊച്ചി എംഎൽഎയായ മാക്സിക്ക് കണ്ടഭാവമില്ലെന്നും ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോര്‍ട്ടിൽ സിപിഐ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐയെ അധിക്ഷേപിച്ചുവെന്നും റിപ്പോർട്ടിൽ‍ പറയുന്നു.

 വൈപ്പിൻ എംഎൽഎയും

വൈപ്പിൻ എംഎൽഎയും


സിപിഎം നേതാവായ വൈപ്പിൻ എംഎല്‍എ എസ് ശര്‍മയേയും, കോതമംഗലം എംഎൽഎ ആന്റണി ജോണിനേയും സിപിഐ റിപ്പോർട്ടില്‍‍ വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന റിപ്പോർട്ടിൽ ജിഎസ്ടി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ച നടപടികളെയും നിശിമായി വിമര്‍ശിക്കുന്നുണ്ട്.

English summary
CPI wroking report attacks M Swaraj MLA and CPM MLA's

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്