സുരേന്ദ്രനെതിരായ അന്വേഷണം വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കുതന്ത്രം: വി. മുരളീധരൻ
തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്തിലെ സിപിഎം പങ്കാളിത്തം മറയ്ക്കാൻ കെ സുരേന്ദ്രനെതിരെ സിപിഎം കുതന്ത്രം നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.കൊവിഡ് മരണകണക്കിലെ കള്ളക്കളി പൊളിഞ്ഞപ്പോൾ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം.സിപിഎം നിയന്ത്രിക്കുന്ന ഗുണ്ടാ സംഘങ്ങൾ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണെന്നും വി മുരളീധരൻ പറഞ്ഞു.
കരിപ്പൂരിൽ സ്വർണ്ണം തട്ടിയെടുത്തതും കൊടകരയിൽ മോഷണം നടത്തിയതും സിപിഎം പാലൂട്ടി വളർത്തുന്ന ക്രിമിനൽ മാഫിയാ സംഘങ്ങളാണ്.ഇക്കാര്യം പുറത്ത് വന്നതിന്‍റെ ജാള്യത മറക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ കേസിലേക്ക് വലിച്ചിഴക്കുന്നത്.ദേശീയപാതയിലെ മോഷണവും ബിജെപിയുമായി എന്ത് ബന്ധമാണെന്ന് കേരളാ പൊലീസ് പറയണമെന്നും വി മുരളീധരൻ ആഞ്ഞടിച്ചു.

കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് ആരോപണം ഉയർത്തിയ സിപിഎമ്മാണ് യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസിയെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നത്. ആയിരകണക്കിന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസിലെ പ്രതികൾ നാട്ടിൽ സ്വൈര്യവിഹാരം നടത്തുമ്പോഴും ചെറുവിരൽ അനക്കാൻ പോലും സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടില്ല - മന്ത്രി കുറ്റപ്പെടുത്തി.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
വനം കൊള്ളക്കാരെ തൊടാൻ ധൈര്യമില്ലാതെ പിണറായിയുടെ ഏറാൻ മൂളികളായിരിക്കുകയാണ് പൊലീസ്.കരിപ്പൂർ സ്വർണ്ണക്കടത്ത് അന്വേഷണം കണ്ണൂരിലെ സിപിഎം പാർട്ടി ഓഫീസുകളിലേക്ക് എത്തുന്നതിന്‍റെ സൂചനയാണ് കാണാൻ കഴിയുന്നത്.സിപിഎമ്മും സർക്കാരും പ്രതിക്കൂട്ടിലാകുമ്പോൾ വിവാദ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തരംതാണ കുതന്ത്രം വിലപോകില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications