കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വായിച്ചത് വിഎസിനെതിരെയുളള കുറ്റപത്രം... ഇനി പുറത്താക്കല്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ്, പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് മുമ്പ് ... വിഎസ് അച്യുതാനന്ദനെതിരെയുള്ള വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാന്‍. ഇനി കേന്ദ്ര കമ്മിറ്റിയുടെ അംഗീകരത്തോടെയുള്ള ഒരു ഔദ്യോഗിക പുറത്താക്കല്‍ മാത്രം ബാക്കി എന്ന് വിശ്വസിക്കേണ്ടി വരും.

സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു പരസ്യ വിമര്‍ശനം വിഎസിനെ പോലുള്ള സമുന്നതനായ നേതാവിനെതിരെ നടത്തുന്നത്. അതും പാര്‍ട്ടി ഉണ്ടാക്കിയ നേതാവിനെതിരെ.

VS Achuthanandan

2009 ല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് ശേഷം വിഎസ് നിരന്തരം അച്ചടക്ക ലംഘനം തുടരുന്നുവെന്ന് സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയം പിണറായി പരസ്യമായി വായിക്കുമ്പോള്‍ അത് വിഎസിനെതിരെയുള്ള പരസ്യ വിചാരണ തന്നെയാണ്. കേന്ദ്ര കമ്മിറ്റി അംഗം ആയതുകൊണ്ട് മാത്രമാണ് സംസ്ഥാന സമിതി അദ്ദേഹത്തെ പുറത്താക്കാത്തതെന്ന സന്ദേശം ആണ് ഇത് നല്‍കുന്നത്.

VS Achuthanandan

ഇനി കേന്ദ്ര നേതൃത്വത്തിനും വിഎസിനെ സംരക്ഷിക്കാനാവില്ലെന്നസൂചന തന്നെയാണ് ഇത് നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വിഎസ് തന്നെയാണെന്നാണ് പാര്‍ട്ടി തീരുമാനിക്കുന്നത്. അതില്‍ ഒരന്വേഷണത്തിനുള്ള സാധ്യത പോലും സിപിഎം മുന്നോട്ട് വക്കുന്നില്ല.

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ മാനികാവസ്ഥയിലെത്തി എന്ന് പ്രമേയം പറയുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ഒന്ന് മാത്രമാണ്. വിഎസ് പാര്‍ട്ടി വിരുദ്ധനായിക്കഴിഞ്ഞു. പാര്‍ട്ടി വിരുദ്ധനായ ഒരാളെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്നും ഇത് സൂചിപ്പിക്കുന്നു.

പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു വിഎസിന്റെ കത്ത്. സംസ്ഥാന സെക്രട്ടറിയെ നിശിതമായി വിമര്‍ശിച്ച് വിഎസ് നല്‍കിയ കത്തിന് പിണറായിയുടെ മറുപടി എന്ന് വേണമെങ്കിലും ഈ പ്രമേയത്തെ വിലയിരുത്താവുന്നതാണ്. സമ്മേളനകാലത്ത് അച്ചടക്കനടപടി സിപിഎമ്മില്‍ പതിവില്ലെങ്കിലും ആ പതിവ് സിപിഎം ഇത്തവണ അത് തെറ്റിച്ചാലും അത്ഭുതപ്പെടാനില്ല.

English summary
CPM State committee's resolution is the charge sheet against VS Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X