തിരൂരിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം, വീണ്ടും അശാന്തിയുടെ ദിനങ്ങളോ... ??

  • By: മരിയ
Subscribe to Oneindia Malayalam

മലപ്പുറം: താനൂരില്‍ സിപിഎം പ്രവര്‍ത്തകന് നേരം ആക്രണം. ആല്‍ബസാര്‍ സ്വദേശി ഉദൈഫിനെയാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് സിപിഎം ആരോപിച്ചു.

Cpm

പരിക്കേറ്റ ഉദൈഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയം മുതല്‍ തിരൂര്‍ മേഖലയില്‍ സിപിഎം- ലീഗ് സംഘര്‍ഷം പതിവാണ്.

രണ്ട് മാസം മുമ്പ് താനൂര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടായിരുന്നു. ലീഗിന്റെ മണ്ഡലമായ താനൂര്‍ സിപിഎം പിടിച്ചെടുത്തതോടെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

English summary
CPM worker attacked at Thiroor.
Please Wait while comments are loading...