കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കണ്ടെത്തിയത്‌ ജാവക്കടലില്‍

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവക്കടലില്‍ കണ്ടെത്തി. ഇന്നലെയാണ്‌ 62 യാത്രക്കാരുമായി ബോയിങ്‌ യാത്രാ വിമാനം ജാവക്കടലില്‍ തകര്‍ന്നു വീണത്‌. വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നുണ്ടായ തിരച്ചിലിലാണ്‌ വിമാന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്‌. 23 മീറ്റര്‍ ഏകദേശം 75 അടി ആഴത്തിലാണ്‌ വിമാനത്തിന്റെ ഭാഗങ്ങള്‍ മുങ്ങല്‍ വിദഗ്‌ധര്‍ കണ്ടെത്തിയത്‌. ഇക്കാര്യത്തില്‍ മുങ്ങല്‍ വിദഗ്‌ധരുടെ സംഘത്തില്‍ നിന്നു തന്നെ വിവരങ്ങള്‍ ലഭിച്ചതായാണ്‌ എയര്‍ ചീഫ്‌ മാര്‍ഷല്‍ ഹാദി ജാജാന്റോ പ്രസ്‌താവനയില്‍ അറിയിച്ചത്‌.സമുദ്ര ജലത്തില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ വ്യക്തമായി കണ്ടെന്നും ജീവന്റെ തുടിപ്പ്‌ കണ്ടെത്താനായിട്ടില്ലെന്നുമാണ്‌ ലഭിക്കുന്ന വിവരം.

വിമാനം തകര്‍ന്നു വീണ സ്ഥലം അതാണെന്ന്‌ ഉറപ്പാണ്‌, വിമാനത്തിന്റെ ചട്ടക്കൂട്‌ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്‌. വസ്‌ത്രങ്ങലുടെ ഭാഗങ്ങള്‍, ലോഹത്തകിടുകള്‍, ശാരീരവശിഷ്ടങ്ങള്‍ തുടങ്ങിയവ കടലില്‍ നിന്നും മുങ്ങല്‍ വിദഗ്‌ധര്‍ മുകളില്‍ എത്തിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ജീവനോടെയുള്ളതായി ഇതുവരെയും വിവരമില്ല. വിമാന ദുരന്തത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌ ജോകോ വിദോദോ അനുശോചനം അറിയിച്ചു.

plane crash

ലാന്‍കാങ്‌, ലാകി ദ്വീപുകള്‍ക്കിടയില്‍ നിന്നാണ്‌ തകര്‍ന്നു വീണ ശ്രീവിജയ എറിങ്‌ ഫ്‌ളൈറ്റ്‌ 182ന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്‌. അതേ സമയം അപകടത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. ശനിയാഴ്‌ച്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ്‌ രണ്ടരയോട്‌ കൂടി ജക്കാര്‍ത്തയുടെ വടക്കന്‍ തീരത്തെ ദ്വീപുകളിലുളള മത്സ്യത്തൊഴിലാളികള്‍ ഒരു സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. കനത്ത മഴയായതിനാല്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ മത്സ്യ ത്തൊഴിലാളികള്‍ക്ക്‌ മനസിലായില്ല. വെള്ളം ഉയര്‍ന്നു പൊങ്ങുന്നത്‌ കണ്ടു. എന്നാല്‍ സുനാമിയോ ബോംബ്‌ വീണതോ ആകമെന്ന നിഗമനത്തിലയിരുന്നു മത്സത്തൊഴിലാളികളെന്നും രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

26 വര്‍ഷം പഴക്കമുള്ള വിമാനമാണ്‌ തകര്‍ന്നു വീണതെന്ന്‌ ശ്രീവിജയ എയര്‍ പ്രസിഡന്റ്‌ ഡയറക്ടര്‍ ജെഫേഴ്‌സന്‍ പറഞ്ഞു. നേരത്തെ യുഎസില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ്‌ ഇതെന്നും ഇപ്പോഴും പറക്കലിന്‌ യോഗ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമനം തകര്‍ന്ന അന്നേ ദിവസം തന്നെ പോണ്‍ടിയാനക്കിലേക്കും, പാങ്കല്‍ പിനാങ്‌ നഗരത്തിലേക്കും വിമാനം പറന്നിരുന്നു. ഒരു മണിക്കൂര്‍ വൈകിയാണ്‌ വിമാനം പറന്നുയരുന്നത്‌. നാല്‌ മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം എയര്‍ ട്രാഫിക്‌ കണ്‍ട്രോളിലേക്ക്‌ പൈലറ്റ്‌ നല്‍കിയ വിവരം അനുസരിച്ച്‌ വിമാനം 29000 അടി മുകളിലാണ്‌ പറന്നിരുന്നത്‌.

English summary
crashed Indonesian passenger plane body parts detected from java sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X