ശ്രീജിത്തിന് പിന്തുണ; കോഴിക്കോട്ട് വാട്ട്‌സാപ് കൂട്ടായ്മ രൂപംകൊണ്ടു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സഹോദരന്റെ ഘാതകരായ പൊലീസുകാര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിനായി വാട്‌സാപ് ഗ്രൂപ്പ് നിലവില്‍വന്നു. #justice_4_sreejith CLCKT എന്ന പേരിലാണ് കോഴിക്കോട്ടെ ഗ്രൂപ്പ്.

താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം അംഗമാകാന്‍ പാകത്തില്‍ ഓപ്പണ്‍ ജോയിനിങ് ആണ് ഗ്രൂപ്പുകളുടെ സെറ്റിങ്‌സ്. ഇതിന്റെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി അധികം വൈകംമുന്‍പുതന്നെ ഗ്രൂപ്പ് അംഗത്വ പരിധികടന്നു.

sreejith

ശ്രീജിത്തിന് പിന്തുണ അറിയിച്ചും അധികൃതര്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചുമുള്ള ചര്‍ച്ചകളാണ് ഗ്രൂപ്പുകളില്‍ ഉയര്‍ന്നു വരുന്നത്. കോഴിക്കോട്ട് ശനിയോ ഞായറോ സംഗമം നടത്താനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പംഗങ്ങള്‍.

കുറ്റിപ്പുറം ബോംബ്; അന്വേഷണം വെട്രിവേലിനെ കേന്ദ്രീകരിച്ച്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Created a Whatsapp group for Sreejith,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്