കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന്റെ ഇടപെടല്‍ ഫലം കണ്ടു; യുവതിയെ പീഡിപ്പിച്ച വൈദികര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

  • By Desk
Google Oneindia Malayalam News

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായി ഉയര്‍ന്ന ലൈംഗീകാരോപണം പുതിയ തലത്തിലേക്ക്. പരാതി കിട്ടാതിരുന്നാല്‍ പോലീസ് അന്വേഷിക്കാതിരുന്നു കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുമ്പസാര രഹസ്യം ചോര്‍ത്തി തന്റെ ഭാര്യയെ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിക്കുന്ന എന്ന യുവാവിന്റെ ആരോപണം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെയായിരുന്നു സംഭവം പുറംലോകം അറിയുന്നത്.

സംഭവത്തില്‍ ആരോപണ വിധേയാരായ അഞ്ച് വൈദികരെ സഭ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തിരുന്നു. യുവാവിന്റെ പരാതിയില്‍ സഭ കഴിഞ്ഞ ദിവസം അന്വേഷണം തുടങ്ങിയിരുന്നു. പീഡന ആരോപണം ഉയര്‍ന്നിട്ടും പോലീസ് കേസ് അന്വേഷിക്കാത്തത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിഎസ് ഡിജിപിക്ക് കത്തയച്ചത്. ഈ കത്തിന്റേയും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റേയും അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവായിരിക്കുകായാണ് ഇപ്പോള്‍.

വിഎസ് രംഗത്ത്

വിഎസ് രംഗത്ത്

പരാതിയില്ലാത്തതിനാലാണ് സംഭവത്തില്‍ കേസ് എടുക്കാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ വൈദികര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.

കേസെടുക്കണം

കേസെടുക്കണം

കുമ്പസാര രഹസ്യം വെച്ച് കുടംബിനിയായ യുവതിയെ ബ്ലാക്ക്മെയില്‍ ചെയത് വൈദികര്‍ പീഡിപ്പിച്ചതായി ഭര്‍ത്താവ് തന്നെ പരസ്യമായി വെളിപ്പിടെത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് ആവശ്യപ്പെട്ടിരുന്നത്.

വിമര്‍ശനം

വിമര്‍ശനം

കേസില്‍ പരാതി കിട്ടിയിട്ടും ആവശ്യമായ നടപടി എടുക്കാത്ത ഓര്‍ത്തഡോക്സ് സഭയേയും അദ്ദേഹം വിമര്‍ശിച്ചു. ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പോലീസിന് കൈമാറുകായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ സഭയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റുപ്പെടുത്തിയിരുന്നു.

കമ്മിഷനും

കമ്മിഷനും

വിഎസ് അച്യുതാനന്ദന്റെ കത്തിന് പുറമേ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസ്സമായി പോലീസ് പറഞ്ഞിരുന്നത്.

ഉത്തരവ്

ഉത്തരവ്

കേസ് അന്വേഷിക്കാനുള്ള ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗീകാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്നാണ് നിയമം. എന്നാല്‍ പാരതി കിട്ടിയില്ലെന്നെ വാദം ഉയര്‍ത്തി പോലീസ് കേസെടുക്കാത്തത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

അന്വേഷണം

അന്വേഷണം

ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതോടെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ സാഹചര്യം തെളിയുന്നുണ്ട്. പരാതിക്കാരുടെ സ്റ്റേഷന്‍ പരിതിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം സാധ്യമാകുകയുള്ളു.

നിലവില്‍ പരാതിയില്ല

നിലവില്‍ പരാതിയില്ല

നിലവില്‍ വൈദികര്‍ക്കെതിരെ പോലീസിലോ സഭയിലോ യുവതിയുടെ പരാതായില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇതിന്‍മേല്‍ കേസ് അന്വഷണം സാധ്യമല്ലെന്നായിരുന്നു പോലിസിന്റെ മുന്‍ നിലപാട്

കത്തില്‍

കത്തില്‍

യുവാവിവിന്റെ പരാതിയില്‍ സഭ ഏര്‍പ്പെടുത്തിയ കമ്മിഷന്‍ കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിഎസ് കത്തില്‍ സൂചിപ്പിച്ചിരുന്നത്.

ചുമതലപ്പെടുത്തിയില്ല

ചുമതലപ്പെടുത്തിയില്ല

കേസ് അന്വേഷിക്കാനുള്ള ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഒന്നും ചുമതലപ്പെടുത്തിയില്ല. ക്രൈം ബ്രാഞ്ച് ഡിജിപി തീരുമാനിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും കേസന്വേഷണത്തിന് നേതൃത്വം നല്‍കുക എന്നാണ് സൂചന.

മറ്റുവെെദികരും

മറ്റുവെെദികരും

ഓര്‍ത്തഡോക്സ് സഭയെ പിടുച്ചുലച്ച് ലൈംഗീകാരോപണം വിവാഹം പൊട്ടിപുറപ്പെടുന്നത് യുവതിയുടെ ഭര്‍ത്താവിന്റെ വാട്സാപ്പ് സന്ദേശത്തിലൂടെ ആയിരുന്നു. താനുമായുള്ള വിവാഹത്തിനു മുമ്പ് യുവതിക്ക് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇതില്‍ കുറ്റബോധം തോന്നിയ യുവതി മറ്റൊരു വൈദികന്റെ അടുത്ത് കുമ്പസാര രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പീന്നീട് ആ അച്ഛന്‍ മുഖേന മറ്റുവൈദികര്‍ പീഡിപ്പിക്കുയായിരുന്നു എന്നാണ് യുവാവ് വാട്സാപ്പില്‍ ഓഡിയോയില്‍ വ്യക്തമാക്കിയിരുന്നത്.

സഭ അന്വേഷണം

സഭ അന്വേഷണം

ആരോപണം ഉയര്‍ന്ന വൈദികന്‍മാരില്‍പ്പെട്ട അഞ്ചുപേരെ സഭ നേരത്തെ പുറത്താക്കിയിരുന്നു. ഇവര്‍ക്കു പുറമേ മൂന്ന് വൈദികര്‍ക്കെതിരേയും നടപടി എടുക്കാനുള്ള നീക്കത്തിലാണ് സഭ. ലൈംഗീകാരോപണം അന്വേഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. വൈദിക ട്രസ്റ്റി എം ഒ ജോണിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്.

English summary
crime branch enquiry on sexual abuse case against priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X