കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘപരിവാറിന്റെയും നായന്മാരുടേയും പത്രമായി മാറി', മാതൃഭൂമി പത്രം നിർത്തുന്നുവെന്ന് കെകെ കൊച്ച്

Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാര്‍ അനുകൂല വാര്‍ത്തകളുടെ അതിപ്രസരം ആരോപിച്ച് പ്രമുഖരുടെ മാതൃഭൂമി ദിനപത്ര ബഹിഷ്‌ക്കരണം തുടരുന്നു. ഏറ്റവും ഒടുവില്‍ പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനും ആയ കെകെ കൊച്ച് ആണ് മാതൃഭൂമി നിര്‍ത്തുകയാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

കെ അജിത അടക്കമുളളവര്‍ നേരത്തെ ഇതേ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. സംഘപരിവാറിന്റെയും നായന്മാരുടേയും പത്രമായി മാറിയിരിക്കുകയാണ് മാതൃഭൂമി എന്ന് കെകെ കൊച്ച് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.

സംഘപരിവാറിൻ്റെയും നായന്മാരുടേയും

സംഘപരിവാറിൻ്റെയും നായന്മാരുടേയും

കെകെ കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' മാതൃഭൂമി ദിനപത്രം ഞാൻ നിർത്തുന്നു.
വർഷങ്ങളായി ഞാൻ മാതൃഭൂമി ദിനപത്രത്തിൻ്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാൽ എൻ്റെ അദ്ധ്വാനത്തിൽ നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങൾക്ക് നൽകിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. എന്നാൽ കുറച്ചു നാളായി രാഷ്ട്രീയമായി സംഘപരിവാറിൻ്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണ്.

മാതൃഭൂമി ദിനപത്രം നിർത്തുന്നു

മാതൃഭൂമി ദിനപത്രം നിർത്തുന്നു

സംഘപരിവാറിൻ്റെ വംശീയവെറിയും കോർപ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുൾക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താൽപ്പര്യത്തിനും വിരുദ്ധമായതിനാൽ ഞാൻ മാതൃഭൂമി ദിനപത്രം നിർത്തുകയാണ്. വ്യക്തിയെന്ന നിലയ്ക്കുള്ള എൻ്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണ്'' എന്നാണ് പോസ്റ്റ്.

മീശ മുതൽ വിവാദം

മീശ മുതൽ വിവാദം

എസ് ഹരീഷിന്റെ നോവലായ മീശയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് മാതൃഭൂമി പത്രത്തിന് എതിരെ വിമർശനങ്ങൾ ശക്തമായത്. ദേശീയ പ്രസ്ഥാന പാരമ്പര്യമുളള പത്രം സംഘപരിവാറിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. അടുത്തിടെ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും അടക്കമുളള നിരവധി പേർ മാതൃഭൂമി ബഹിഷ്ക്കരിക്കുകയാണ് എന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു.

ബഹിഷ്ക്കരിച്ച് അജിത

ബഹിഷ്ക്കരിച്ച് അജിത

എഴുത്തുകാരൻ എൻ ശശിധരൻ, കെ അജിത, കവി അൻവർ അലി, എംആർ അനിൽ കുമാർ അടക്കമുളളവരാണ് മാതൃഭൂമി ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. മാതൃഭൂമി പത്രാധിപർക്ക് കെ അജിത തുറന്ന കത്തെഴുതിയിരുന്നു. വായിക്കാം: പ്രിയ മാതൃഭൂമി പത്രാധിപർക്ക്, കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാൾ എന്ന നിലയിലാണ് ഈ കത്ത്. ഞാൻ കോഴിക്കോട് ജനിച്ചുവളർന്ന ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതൽ വായിച്ചും വസ്തുനിഷ്ഠമായ വാർത്തകൾക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമാണ് മാതൃഭൂമി ദിനപത്രം.

സംഘപരിവാർ ചായ്‌വുള്ള വാർത്തകൾ

സംഘപരിവാർ ചായ്‌വുള്ള വാർത്തകൾ

പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാൻ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂർണമായും ഞാൻ വിച്ഛേദിച്ചിരുന്നില്ല. ഈ അടുത്ത് മാതൃഭുമി പത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള പ്രസ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിത പങ്കാളി ടി.പി.യാക്കൂബ് എത്ര തവണയാണ് മാതൃഭൂമിയുടെ സംഘപരിവാർ ചായ്‌വുള്ള വാർത്തകൾ വായിച്ച് ഈ പത്രം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു.

പത്രത്തിന്റെ ജീർണത ആഴമേറിയത്

പത്രത്തിന്റെ ജീർണത ആഴമേറിയത്

ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോൾ നരേന്ദ്രമോഡിയാണ്. എങ്കിൽ സവർക്കറും ഗോദ്‌സേയും ആ പത്രത്തിന് ഇനി മുതൽ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം. ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ.

Recommended Video

cmsvideo
Mathrubhumi news anchor venu balakrishnan has apologized to BJP leader Sandeep G Varier
സന്ധി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല

സന്ധി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല

ഇന്ത്യയെ ഒരു സവർണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള പദ്ധതികൾ ഓരോ ദിവസവും നമ്മുടെ മേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന, ഗുജറാത്തിലെ വംശഹത്യ മുതൽ ആരംഭിച്ച ആ തേരോട്ടത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യ മതേതര ബഹുസ്വര മൂല്യങ്ങൾ തിരികെ കൊണ്ടുവരാൻ ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂർത്തം തന്നെ. ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാൻ ഞാനുദ്ദേശിക്കുന്നില്ല.
എന്ന്
അജിത കെ.
കോഴിക്കോട്.

English summary
Dalit Thinker and Writer KK Kochu boycotting Mathrubhumi daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X