കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമത്വവും അനീതിയും വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ല: ദേവസ്വം മന്ത്രി

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിക്കേണ്ടതില്ലായിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിക്കേണ്ടതില്ലായിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുക മാത്രമേ സർക്കാർ ചെയ‌്തിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു. അതല്ലായിരുന്നുവെങ്കിൽ ഭരണഘടനാ വിരുദ്ധമായേനെയെന്നും അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു. അസമത്വവും അനീതിയും വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

KR 1

ആവശ്യമില്ലാത്ത വിവാദങ്ങൾ സമൂഹത്തിനും വ്യക്തികൾക്കും യാതൊരു ഗുണവും ചെയ്യാത്തതാണ്. അത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കിയാൽ തന്നെ കേരളത്തിന് വലിയ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും. ചിലർ വ്യക്തിപരമായ താൽപര്യങ്ങൾക്കുവേണ്ടി വിവാദങ്ങൾ ഉപയോഗിക്കുന്നു. വിവാദങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും പകരം സംവദങ്ങളാകാമെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു.

KR 2

നമുക്കൊരു തെറ്റുപറ്റിയാൽ തിരുത്താനൊക്കെ സംവാദങ്ങൾ നല്ലതാണെന്നും എന്നാൽ മനപൂർവ്വം വിവാദമുണ്ടാക്കി മനുഷ്യനെ അതിന്റെ പിന്നിലേക്ക് ഉപയോഗിക്കരുത്. മനുഷ്യനെ ചൂഷണം ചെയ്യാൻ ജാതിയും മതവും ദൈവവും പലപ്പോഴും ഉപയോഗിച്ചിട്ടും പരീക്ഷിച്ചിട്ടുമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

KR 3

കമ്മ്യൂണിസ്റ്റ് പാർട്ടി ഏതെങ്കിലും വിശ്വാസത്തെ തകർക്കാൻ ഇതുവരെ ശ്രമിച്ചട്ടില്ല. ഓരോ മനുഷ്യന്റെയും വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ചുകൊണ്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. അതാണ് എക്കാലത്തും പറഞ്ഞിട്ടുള്ളത്. നൂറു വർഷം കഴിഞ്ഞ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോ മാറി മാറി വന്ന ഇടത് സർക്കാരുകളോ രാജ്യത്ത് ഏതെങ്കിലും ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ടാ? പള്ളികളോ മോസ്ക്കുകളോ തകർക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

KR 4

പലപ്പോഴും അവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ വേണ്ടി ത്യാഗം സഹിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. വിശ്വാസികളെയും കൂടി മാനിച്ചുകൊണ്ടുള്ള നയങ്ങളെ പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളു. പാർട്ടിയുടെ നിലപാട് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചട്ടില്ല. ശബരിമല വിഷയത്തിൽ ഒരു തരത്തിലുള്ള പിടിവാശിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

KR 5

അതേസമയം ശബരിമലയില്‍ നടന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചു നിൽക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാമായിരുന്നോ എന്ന ചോദ്യവുമുണ്ട്. ശബരിമല ജനങ്ങള്‍ക്ക് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു വിഷയത്തിൽ കടകംപള്ളി പറഞ്ഞത്.

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
K Radhakrishnan to be first Devaswom minister from SC community; historic move by LDF

English summary
Devaswom minister K Radhakrishnan open up about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X