കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ഫോണ്‍ നശിപ്പിച്ചതിന് സമാനമായ രീതിയിലാണ് ഷോണ് ജോര്‍ജും ഫോണ്‍ നശിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഒരുപാട് റെയിഡുകള്‍ നടത്തുകയുണ്ടായി. ദിലീപിന്‌റെ വീട്ടിലും സഹോദരന്‍ അനൂപിന്‌റെ വീട്ടിലും ഇവരുടെ സുഹൃത്ത് ശരത്തിന്‌റെ വീട്ടിലും റെയിഡ് നടത്തി.

ഈ റെയിഡില്‍ അനൂപിന്‌റെ പക്കലിലെ കയ്യില്‍ നിന്നും കിട്ടിയ മൊബൈലിലെ ചില വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ്് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം.

അനൂപിന്‌റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍

അനൂപിന്‌റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ ഒരു വാട്‌സാപ്പ് ചാറ്റ് ഗ്രൂപ്പിന്‌റെ സ്‌ക്രീന്‍ ഷോട്ട് ഉണ്ടായിരുന്നു. ഡി ജി പി ബി സന്ധ്യ, മഞ്ജു വാര്യര്‍, ആലപ്പി അഷ്‌റഫ്, അഡ്വ. ടിബി മിനി, ഞാന്‍ തുടങ്ങിയവരുടെ പേരുകള്‍ വെച്ചായിരുന്നു ആ വാട്‌സാപ്പ് ഗ്രൂപ്പ്. നടി ആക്രമിക്കപ്പെട്ട കേസിലെ നടിക്കൊപ്പം നിന്നവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഈ ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇതാദ്യം.. റോബിനും ബ്ലെസ്ലിയും ഒരുമിച്ച്: നമ്മുടെ പയ്യനല്ലേ എന്നാണ് മമ്മൂട്ടി കാരവാനിലിരുന്ന് പറഞ്ഞത്ഇതാദ്യം.. റോബിനും ബ്ലെസ്ലിയും ഒരുമിച്ച്: നമ്മുടെ പയ്യനല്ലേ എന്നാണ് മമ്മൂട്ടി കാരവാനിലിരുന്ന് പറഞ്ഞത്

വ്യാജമായ നമ്പറുകള്‍ ഉള്‍പ്പെടുത്തി അതില്‍ ചാറ്റുകളൊക്കെ

വ്യാജമായ നമ്പറുകള്‍ ഉള്‍പ്പെടുത്തി അതില്‍ ചാറ്റുകളൊക്കെ ചെയ്യുന്നുണ്ട്. കോടതിയില്‍ ചെന്ന് നാളെ ഇതുപോലെ പറയണം, സന്ധ്യ മാഡം പറയുന്ന ചില കാര്യങ്ങള്‍, ആ കാര്യങ്ങളൊക്കെ നാളെ കോടതിയില്‍ ചെന്ന് ഇങ്ങനെ വേണം അവതരിപ്പിക്കാനെന്ന് പറയുന്നു. കോടതിയില്‍ ചെന്ന് മാത്രമല്ല, ചാനലുകളിലും മറ്റും പോയി ഇരിക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ പറയണം എന്നും പറയുന്നു. അതിന് മഞ്ജുവാര്യര്‍ ലൈക്ക് അടിക്കുന്നു.

ഇഷ്ട ടീം ഫുട്ബോളില്‍ തോറ്റാലെന്താ.. കയ്യിലെത്തിയത് ഒരു കോടിയിലേറെ രൂപ, ഒരു അപൂർവ്വ ലോട്ടറി വിജയംഇഷ്ട ടീം ഫുട്ബോളില്‍ തോറ്റാലെന്താ.. കയ്യിലെത്തിയത് ഒരു കോടിയിലേറെ രൂപ, ഒരു അപൂർവ്വ ലോട്ടറി വിജയം

മഞ്ജു വാര്യര്‍ ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നു

മഞ്ജു വാര്യര്‍ ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നു. അതിന് ഞങ്ങളെല്ലാം ലൈക്ക് അടിക്കുന്നു. ഈ രീതിയിലുള്ള ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ടുകളാണ് കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ പുറത്ത് വന്നതോടെ ക്രൈംബ്രാഞ്ച് എന്നെ വിളിച്ച് മൊഴി എടുത്തിരുന്നു. അതോടെ ഈ ചാറ്റുകളെല്ലാം വന്നത് പിസി ജോര്‍ജിന്‌റെ പേരിലുള്ള നമ്പറുള്ള ഒരു ഫോണില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം പുറത്ത് വന്നതെന്ന് ഇതോടെ വ്യക്തമായെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

ഇക്കാര്യത്തില്‍ ഞാന്‍ തന്നെയാണ് പരാതി നല്‍കിയത്

ഇക്കാര്യത്തില്‍ ഞാന്‍ തന്നെയാണ് പരാതി നല്‍കിയത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത ആ പരാതി പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോട്ടയം, തൃശ്ശൂര്‍, കൊച്ചി മേഖല എസ്പിമാര്‍ ചേര്‍ന്നാണ് ഈ സംഭവം അന്വേഷിക്കുന്നത്. ഈ സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്‌റെ ഫോണില്‍ നിന്നാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പിസി ജോര്‍ജിന്‌റെ വീട്ടില്‍ റെയിഡ് നടക്കുന്നത്.

റെയിഡില്‍ ഒരു ടാബ്, രണ്ട് മൊബൈല്‍ ഫോണുകള്‍

റെയിഡില്‍ ഒരു ടാബ്, രണ്ട് മൊബൈല്‍ ഫോണുകള്‍,രണ്ട് ചിപ്പുകള്‍, രണ്ട് പെന്‍ഡ്രൈവുകള്‍ എന്നിവ കൊണ്ടുപോയെന്ന് ഷോണ്‍ ജോര്‍ജ് തന്നെ പറഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷിക്കുന്ന ഫോണ്‍ 2019 ല്‍ കളഞ്ഞ് പോയതാണെന്നും ഇക്കൂട്ടത്തില്‍ ഷോണ്‍ ജോര്‍ജ് പറയുന്നുണ്ട്. ദിലീപിനോട് കോടതി ഫോണുകള്‍ ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം പറഞ്ഞതും ഇത് തന്നെയായിരുന്നുവെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

ബാക്കിയുള്ള ഫോണിലെ വിവരങ്ങള്‍ മുഴുവനും

ബാക്കിയുള്ള ഫോണിലെ വിവരങ്ങള്‍ മുഴുവനും ഡിലീറ്റ് ചെയ്തിട്ടായിരുന്നു കോടതിയില്‍ കൊടുത്തത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് ആ ഫോണിലെ മിറര്‍ ഇമേജുകള്‍ ലഭിക്കുകയുണ്ടായി. ആ വിവരങ്ങളാണ് ഇപ്പോള്‍ പബ്ലിക് ഡൊമൈനിലുള്ളത്. എത്രയൊക്കെ മറച്ച് വെച്ചാലും ഇതൊക്കെ ഏതെങ്കിലും രീതിയില്‍ തിരിച്ച് വരും എന്നുള്ളത് സത്യമാണ്.

 അഡ്വ.രാമന്‍ പിള്ളയുടെ ഓഫീസില്‍ വെച്ച്


അഡ്വ.രാമന്‍ പിള്ളയുടെ ഓഫീസില്‍ വെച്ച് സായി ശങ്കറാണ് ഈ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് എന്ന് പറയുന്നു. സായി ശങ്കര്‍ കേസിലെ മാപ്പ് സാക്ഷിയാണ്. അദ്ദേഹം വളരെ വ്യക്തമായി തന്നെ രേഖകള്‍ നശിപ്പിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് രാമന്‍പിള്ളയെ ചോദ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ ഇവിടുത്തെ അഭിഭാഷക സംഘടനകള്‍ ഉള്‍പ്പടെ സമരത്തിനിറങ്ങിയത് നാം കണ്ടു.

വക്കീലന്‍മാര്‍ എന്ത് ചെയ്താലും ചോദിക്കാന്‍ പറ്റില്ലാലോ

വക്കീലന്‍മാര്‍ എന്ത് ചെയ്താലും ചോദിക്കാന്‍ പറ്റില്ലാലോ എന്നാണല്ലോ അലിഖിത നിയമം. രാമന്‍പിള്ളയെ ചോദ്യം ചെയ്യാനായി സര്‍ക്കാര്‍ ഇപ്പോഴും നിയമവിദഗ്ധരുമായി ആലോചനയിലാണ്. ടിപി ചന്ദ്രശേഖരന്‍ കേസിലൊക്കെ ചിലരുടെ മുഖം രക്ഷിച്ച രാമന്‍പിള്ളയ്ക്ക് തന്‌റെ ഭാഗം ന്യായീകരിക്കാന്‍ ഇറങ്ങു്‌മ്പോള്‍ തെളിവുകള്‍ നശിപ്പിച്ചാലെന്താ? നശിപ്പിക്കാന്‍ കൂട്ടുനിന്നാലെന്താ. ലക്ഷ്മണ രേഖകള്‍ മറികടന്ന രാമന്‍പിള്ള വക്കിലിന് ക്രൈംബ്രാഞ്ച് ഒരു നോട്ടീസ് കൊടുത്തപ്പോള്‍ അതിനെതിരെ വക്കീലന്മാരും ചില രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത് വന്നത് എന്തൊക്കെ മറക്കാനാണ് എന്നുള്ളത് പൊതുസമൂഹം ഒരിക്കലും മറക്കില്ലെന്നുള്ളത് ഓര്‍മ്മയിലിരിക്കട്ടേയെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

English summary
Dileep Actress Case: shone george is showing same strategy TO dileep: Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X