ടെന്നീസ് ക്ലബിലെ ആ സെല്‍ഫി.. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം..വ്യക്തമായത് ഇങ്ങനെ !!

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിന് നിമിത്തമായത് ടെന്നീസ് ക്ലബില്‍ വെച്ചെടുത്ത സെല്‍ഫി. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള വാദങ്ങള്‍ തുടരുന്നതിനിടയിലാണ് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചത്. ടെന്നീസ് ക്ലബിലെ ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടയിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ടെന്നീസ് ക്ലബിലേക്ക് ദിലീപ് എത്തിയ തീയതി ഓര്‍ത്തെടുക്കുന്നതിന് സെല്‍ഫി പരിശോധിക്കുന്നതിനിടയിലാണ് പോലീസ് പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പോലീസ് പള്‍സര്‍ സുനി അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം ഉയര്‍ത്തിയത്. ആ ചോദ്യമാണ് ദിലീപിലേക്ക് എത്തിച്ചത്. തനിക്ക് പിന്നില്‍ നിന്നിരുന്നത് പള്‍സര്‍ സുനിയായിരുന്നുവെന്ന് ക്ലബ് ജീവനക്കാരന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്.

അറിഞ്ഞത്

അറിഞ്ഞത്

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആ ബന്ധം തെളിയിക്കുന്ന രേഖകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍
ടെന്നീസ് ക്ലബിലേക്ക് നീങ്ങിയത്.

ടെന്നീസ് ക്ലബിലേക്ക്

ടെന്നീസ് ക്ലബിലേക്ക്

ടെന്നീസ് ക്ലബിലെ സെല്‍ഫിയെക്കുറിച്ച് ചോദിക്കുന്നതിന് വേണ്ടിയാണ് ക്ലബ് ജീവനക്കാരനെ വിളിപ്പിച്ചത്. ദിലീപ് അവിടെ എത്തിയ തീയതിക്കുറിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടിയിരുന്നത്.

ചോദിച്ചു

ചോദിച്ചു

ദിലീപ് ടെന്നീസ് ക്ലബില്‍ എത്തിയ തീയതിയെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ അറിയാമായിരുന്നു. അത് സ്ഥിരീകരിക്കുന്നതിനായാണ് വീണ്ടും ചോദിച്ചത്. ഇതറിയുന്നതിനായി ക്ലബ് ജീവനക്കാരന്‍ തന്റെ ഫോണിലെ സെല്‍ഫികള്‍ പരിശോധിക്കവെയാണ് പള്‍സര്‍ സുനിയെ പോലീസ് തിരിച്ചറിഞ്ഞത്.

പള്‍സര്‍ സുനി

പള്‍സര്‍ സുനി

ടെന്നീസ് ക്ലബില്‍ വെച്ച് സെല്‍ഫി എടുത്തിരുന്നുവെന്നും അത് നോക്കിയാല്‍ തീയതി കിട്ടുമെന്നും ജീവനക്കാരന്‍ പറഞ്ഞു. സെല്‍ഫി പരിശോധിക്കുന്നതിനിടയിലാണ് പുറകില്‍ നില്‍ക്കുകയായിരുന്ന പള്‍സര്‍ സുനിയുടെ സാന്നിധ്യം കണ്ടെത്തിയത്.

എത്തിയതിനെക്കുറിച്ച്

എത്തിയതിനെക്കുറിച്ച്

ടെന്നീസ് ക്ലബില്‍ ദിലീപ് എത്തിയ ദിവസം തന്നെ പള്‍സര്‍ സുനിയുമെത്തിയത് എന്തിനാണെന്ന പോലീസിന്റെ ചോദ്യമാണ് ദിലീപിലേക്ക് എത്തിയത്. അന്വേഷണത്തില്‍ വഴിത്തിരിവായ വിവരം ലഭിച്ചത് ഇതിലൂടെയായിരുന്നു.

അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല

ദിലീപ് ടെന്നീസ് ക്ലബിലെത്തിയ ദിവസം അറിയുന്നതിനായി ഫോണ്‍ പരിശോധിച്ച ജീവനക്കാരന്‍ തനിക്ക് പിന്നില്‍ നിന്നിരുന്ന പള്‍സര്‍ സുനിയെക്കുറിച്ചോ, ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തിന് നിര്‍ണ്ണായകമായ തെളിവ് നല്‍കാന്‍ നിമിത്തമാകുന്നതിനെക്കുറിച്ചോ അറിഞ്ഞിരുന്നില്ല.

English summary
Dleep's selfie at tennis club reveals the relation with Pulsar Suni.
Please Wait while comments are loading...