ദിലീപ് ഭാഗ്യപരീക്ഷണത്തിന്...! പുറത്തിറങ്ങിയേ ഒക്കൂ..! ഇനി ഇതാണ് ജനപ്രിയന് മുന്നിലുള്ള വഴി..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപിന്റെ അറസ്റ്റ് നടന്നത്. കേസിലെ ഗൂഢാലോചനയോട് ദിലീപിനെ കണ്ണിചേര്‍ക്കാവുന്ന നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. അതിനിടെ ജാമ്യം നേടി പുറത്തിറങ്ങാനുള്ള ദിലീപിന്റെ ശ്രമങ്ങള്‍ക്കെല്ലാം കനത്ത തിരിച്ചടിയുമേറ്റു. അങ്കമാലി കോടതിയും ഹൈക്കോടതിയും ദിലീപിന് ജാമ്യം നല്‍കിയില്ല. സുപ്രീം കോടതിയെ സമീപിക്കും മുന്‍പ് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കാനാണ് ദിലീപിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ മാഡം താനല്ല..! ആക്രമിക്കപ്പെട്ട നടിയുമായി എന്താണ് പ്രശ്‌നം..? റിമി വെളിപ്പെടുത്തുന്നു !

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ ദിവസം തന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു കൂടിക്കാഴ്ച.

സുപ്രീം കോടതിയിലേക്കില്ല

സുപ്രീം കോടതിയിലേക്കില്ല

ജാമ്യാപേക്ഷയുമായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ല എന്ന് ദിലീപ് അഭിഭാഷകരോട് പറഞ്ഞതായാണ് വിവരം. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം മതി സുപ്രീം കോടതിയെ സമീപിക്കല്‍ എന്നാണത്രേ ദിലീപ് നിര്‍ദേശിച്ചത്.

ഒരുവട്ടം കൂടി

ഒരുവട്ടം കൂടി

അതേസമയം ജാമ്യാപേക്ഷയുമായി ഒരുവട്ടം കൂടി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ആദ്യത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ദിലീപിന് ഹൈക്കോടതിയെ രണ്ടാം വട്ടം സമീപിക്കാന്‍ അവസരമുണ്ട്.

ഭാഗ്യപരീക്ഷണം

ഭാഗ്യപരീക്ഷണം

ഹൈക്കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ പോയാല്‍ തിരിച്ചടി നേരിട്ടേക്കാം എന്ന സാധ്യത വളരെ കൂടുതലായിരുന്നു. അതുകൊണ്ടാണ് ഒരു വട്ടം കൂടി ഹൈക്കോടതിയില്‍ ഭാഗ്യപരീക്ഷണത്തിന് താരം ഒരുങ്ങുന്നത്.

കടുത്ത തിരിച്ചടി

കടുത്ത തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപിപ്പോൾ. ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്.

പ്രതീക്ഷ അസ്ഥാനത്ത്

പ്രതീക്ഷ അസ്ഥാനത്ത്

ഈ മാസം പതിനേഴിനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്. കോടതി ദിലീപിനെ റിമാന്‍ഡില്‍ വിട്ടു. എന്നാല്‍ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയാണ് പിന്നീടുണ്ടായത്.ഹൈക്കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നപ്പോള്‍ ദിലീപിന്റെ മുന്നില്‍ പുറത്തിറങ്ങാനുള്ള വലിയൊരു വഴിയാണ് അടഞ്ഞത്

ആത്മഹത്യാപരം

ആത്മഹത്യാപരം

ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉടനെ സുപ്രീം കോടതിയെ സമീപിക്കുക എന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു.. കാരണം സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് എങ്കില്‍ ദിലീപിന് മുന്നില്‍ പോംവഴികള്‍ അവസാനിക്കുകയാവും.

ഹൈക്കോടതി ഇനിയും കൈവിട്ടാൽ

ഹൈക്കോടതി ഇനിയും കൈവിട്ടാൽ

ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണ് എന്നിരിക്കേ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ടാണ് ഒരു തവണ കൂടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത്തവണയും ഹൈക്കോടതി കൈവിട്ടാൽ മാത്രമേ സുപ്രീം കോടതിയെ സമീപിക്കൂ

കൊടികെട്ടിയ വക്കീൽ

കൊടികെട്ടിയ വക്കീൽ

ഇനി സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ കൊടികെട്ടിയ വക്കീലാവും ദിലീപിന് വേണ്ടി കോട്ടണിയുക.സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി ദിലീപിന് വേണ്ടി കേസില്‍ ഹാജരാകും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ ഉപയോഗിച്ച് ജാമ്യം ഉറപ്പിക്കാനാവും അടുത്ത ശ്രമം.

കൃത്യമായ തെളിവുകള്‍

കൃത്യമായ തെളിവുകള്‍

ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപൂര്‍വമായ കേസെന്ന് വിലയിരുത്തിയ കോടതി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്നും കേസിന് ഗുരുതര സ്വഭാവം ഉണ്ടെന്നും നിരീക്ഷിച്ചു.

English summary
Dileep may approach High Court again for bail
Please Wait while comments are loading...