കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണ കോടതിയും കൈവിട്ടു, ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് നൽകില്ല!

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റൽ തെളിവുകളുടെ പകർ‌പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണ കോടതിയും തള്ളി. കേസന്വേഷണത്തിനിടെ പ്രതികൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്.

തെളിവുകൽ കൈമാറാൻ കഴിയില്ല. വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കുകായിരുന്നു. പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയിൽ പകർത്തിയിരുന്ന തെളിവുകളുടെ പകർപ്പുകളായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ ഈ തെളിവുകൾ യാതൊരു കാരണവശാലും കൈമാറരുതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

സ്വകാര്യമായി സൂക്ഷിക്കുന്ന തെളിവുകൾ

സ്വകാര്യമായി സൂക്ഷിക്കുന്ന തെളിവുകൾ

അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലെയും മൊബൈലിലെയും ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ലഭിച്ചാൽ, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ട്. മാത്രമല്ല, സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്യാനോ, സ്വാധിനിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ഡിജിറ്റൽ തെളിവുകൾ നൽകാനാകില്ലെന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി


കേസിൽ മൂന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. നേരത്തെ നടിയെ ആക്രമനിച്ച സമയത്തെടുത്ത ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ ദൃശ്യങ്ങൾ ദിലീപിനോ, അഭിഭാ,കനോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ദൃശ്യം പരിശോധിക്കാൻ ഒരാഴ്ച സമയം

ദൃശ്യം പരിശോധിക്കാൻ ഒരാഴ്ച സമയം

തുടർന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ സൈബർ വിദഗ്ധന് പരിശോധിക്കാൻ അനുവദിക്കണമെന്ന് ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. പരിശോധനയ്ക്ക് രണ്ടാഴ്ച വേണമെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ ഇത്രയും സമയം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഒരാഴ്ച സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

ദൃശ്യങ്ങൾ കൂട്ടിച്ചേർത്തോയെന്ന് സംശയം

ദൃശ്യങ്ങൾ കൂട്ടിച്ചേർത്തോയെന്ന് സംശയം

ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ദൃശ്യത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയോ എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ സംശയം. ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും എഡിറ്റ് ചെയ്തതായി സംശയം ഉണ്ട് എന്നും നേരത്തെ ദിലീപിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവയ്ക്കുകയാണെന്നും അവര്‍ വാദിക്കുന്നു.

English summary
Dileep will not be given a copy of digital proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X