കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു. 44 വയസ്സായിരുന്നു. പ്രമേഹരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോടെ സ്വകാര്യാശുപത്രിയിലാണ് അന്ത്യം.

കണ്ണൂര്‍ കൈതപ്രം സ്വദേശിയായ മധു കൈതപ്രം 2006 ല്‍ 'ഏകാന്തം' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. പയ്യന്നൂരിലെ സര്‍ഗ സൊസൈറ്റിയാണ് മധുവിലെ കലാകാരനെ തിരിച്ചറിയുന്നത്. ജയരാജിന്റെ ശിഷ്യനായി സിനിമയിലെത്തി. വാര്‍ധക്യം നേരിടുന്ന ഒറ്റപ്പെടലിന്റെ തീവ്രത ആവിഷ്‌കരിച്ച ചിത്രമായിരുന്നു ഏകാന്തം. ഏകാന്തത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അംഗീകാരം നേടിയ മധു കൈതപ്രം തിലകന് പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു.

madhu-kaithapram

ഏകാന്തത്തിന് ശേഷം ശ്വേത മേനോനെയും മനോജ് കെ ജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'മധ്യവേനല്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഉത്തരമലബാറിന്റെ രാഷ്ട്രീയം മറ്റൊരുകണ്ണില്‍ പകര്‍ത്തിയ ചിത്രവും സംസ്ഥാന തലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. യേശുദാസിന് വീണ്ടും സംസ്ഥാനപുരസ്‌കാരം ലഭിക്കുന്നത് മധ്യവേനലിലെ ഗാനത്തിനായിരുന്നു.

ഞെട്ടലുണ്ടാക്കിയ ചില സംഭവങ്ങളില്‍നിന്നാണ് 'ഓര്‍മ മാത്ര'വും 'വെള്ളിവെളിച്ചത്തിലും' പുതിയ കാലത്തോട് സംവദിച്ചത്. ദിലീപും പ്രിയങ്കയുമാണ് ഓര്‍മ മാത്രം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇനിയയും ജോണ്‍ ബ്രിട്ടാസും മുഖ്യ വേഷത്തിലെത്തിയ വെള്ളിവെളിച്ചത്തിലാണ് ഒടുവിലത്തെ ചിത്രം.

പറയാനുള്ളത് പറയണം എന്ന നിലപാട് മുറുകെ പിടിച്ച സംവിധായകന് അതുകൊണ്ടാവണം സിനിമയുടെ നിറം പലപ്പോഴും അന്യമായത്. നല്ല സിനിമയ്ക്ക് ഇടംകിട്ടാത്തതില്‍ മധുവിലെ സംവിധാകന്‍ എന്നും പരിഭവിച്ചിരുന്ന. അതു ബാക്കിവച്ചാണ് മധു മടങ്ങിയത്‌.

English summary
Director Madhu Kaithapram passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X