പോലീസ് പരിശോധനക്കിടെ മണല്‍ ലോറി ഉപേക്ഷിച്ചോടിയ ഡ്രൈവര്‍ കിണറ്റില്‍ വീണു

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: മണല്‍ കടത്തിനിടെ പൊലീസിനെ കണ്ട് ലോറി ഉപേക്ഷിച്ചോടിയ ഡ്രൈവര്‍ സമീപത്തെ വീട്ടു പറമ്പിലെ കിണറ്റില്‍ വീണു. ബേവിഞ്ച കല്ലുകൂട്ടത്താണ് സംഭവം. ബേവിഞ്ച പുഴയില്‍ അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. എം.വി ശ്രീദാസും സംഘവും.

പൊലീസിനെ കണ്ടതോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ ലോറി റോഡിലുപേക്ഷിച്ച് ഓടുകയായിരുന്നു. അതിനിടെയാണ് സമീപത്തെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ലോറി ഡ്രൈവറെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. ഡ്രൈവര്‍ക്ക് കാര്യമായ പരിക്കൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തും സ്ഥലത്തെത്തിയിരുന്നു.

police

ലോറി ഡ്രൈവര്‍ ബെണ്ടിച്ചാല്‍ കുഞ്ഞടുക്കത്തെ ബി.എ അബ്ദുല്‍ നാസറി(36)നെതിരെ പുഴ മണല്‍ മോഷ്ടിച്ചു കടത്തിയതിന് കേസെടുത്തു. അതേ സമയം മണല്‍ കടത്തിന് റോഡ് സൗകര്യമൊരുക്കി ഒത്താശ ചെയ്തതിന് സമീപത്തെ സ്ഥലമുടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനധികൃത മണല്‍ കടത്തിന് സൗകര്യമൊരുക്കിക്കൊടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

മരിക്കാൻ അനുവാദം തേടി 17 വയസ്സുകാരി; പെൺകുട്ടി നേരിടേണ്ടി വന്ന ക്രൂരത... ഞെട്ടിക്കും ഈ കഥനകഥ!

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Driver fell in well while running away from police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്