എടക്കല്‍ വളവ് സ്ഥിരം അപകടമേഖല; നടുക്കം മാറാതെ പരിസരവാസികള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബീച്ചില്‍ പുതിയാപ്പയ്ക്ക് തൊട്ടടുത്തുള്ള എടക്കല്‍ വളവ് സ്ഥിരം അപകടമേഖലയാകുന്നു. വെള്ളിയാഴ്ച ഇവിടെ സ്‌കൂള്‍ കുട്ടികളെയും വഹിച്ചുള്ള വാഹനം വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി 48 പേര്‍ക്കാണ് പരുക്കേറ്റത്. 12 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. നേരത്തെ ഇതേ വീട്ടുമുറ്റത്തേയ്ക്ക് കാറും രണ്ടു തവണ ബൈക്കുകളും ഇടിച്ചുകയറിയിട്ടുണ്ട്.

മോദിയുടെ മുറിവില്‍ ഉപ്പുതേച്ച് ചിദംബരം: കണക്കുകള്‍ ഉപയോഗിച്ച് മോദി സാമര്‍ത്ഥ്യം കാണിക്കുന്നു!

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ബസ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് സന്ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ ഷേണായ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിളായിരുന്നു ബസില്‍. ബീച്ച് കണ്ട ശേഷം തിരുച്ചുപോവുകയായിരുന്നു ഇവര്‍. 38 വിദ്യാര്‍ഥികളും കൂടാതെ അധ്യാപകരും ബസ് ജീവനകകാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. പുതിയങ്ങാടി നഗറിലെ എടക്കല്‍ വളവില്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു. ശേഷം പത്തടി താഴ്ചയിലുള്ള പടിഞ്ഞാറെവട്ടക്കണ്ടി തെക്കെത്തൊടി രമ്യ നിവാസില്‍ സച്ചിദാനന്ദന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

acci2

വീടിന്റെ ചുമര്‍ ഭാഗികമായി തകര്‍ന്നു. ഇടിയുടെ ആഘാതവും കുട്ടികളുടെ നിലവിളിയും പ്രദേശത്ത് ഭീകരാന്തരീക്ഷം പടര്‍ത്തി. വീടിനുള്ളില്‍ കിടന്നറുകയായിരുന്ന സച്ചിദാനന്റെ മരുമകള്‍ ഹിമയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

acci1

നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ബസ് ഡ്രൈവര്‍ രതീഷിന് (30) തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Edakkal turn has become a accident prone zone

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്