അറിവും ജീവിതവുമാണ് വിദ്യാഭ്യാസം-സ്‌പീക്കർ

  • Posted By:
Subscribe to Oneindia Malayalam

വടകര: വിദ്യാഭ്യാസമെന്നാൽ ഒരാളുടെ അറിവും, ജീവിതവുമാണെന്ന് നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സുവർണ്ണ ജൂബിലി സ്മാരക കെട്ടിടം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്‌പീക്കർ. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതിയും മാറുകയാണ്.ഇത്തരം ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസ ക്രമത്തോട് പൊതു സമൂഹത്തേയും ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

കുമ്പളയില്‍ കിളച്ചിട്ട റോഡ് നന്നാക്കിയില്ല; വ്യാപാരികള്‍ക്ക് ദുരിതം

സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥികൾക്ക് താൽപ്പര്യം ജനിപ്പിക്കും വിധം മാറ്റിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു. പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

education

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ , ജില്ലാ പഞ്ചായത്ത് അംഗം ആർ ബാലറാം, പി പി ബാലൻ,കുഴിക്കണ്ടി ബിന്ദു, എം കെ ആനന്ദവല്ലി,നവനീത,കെ വി സത്യൻ,പ്രധാന അധ്യാപകൻ രാജീവൻ കടത്തനാട്,കെ ജി ദീപ എന്നിവർ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Education is knowledge and life-speaker

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്