ചിന്നക്കാനിലെ ആനയുടെ മരണം വൈദ്യുതാഘാതമേറ്റ്, തച്ചങ്കരിയുടെ സഹോദരന് നോട്ടീസ്

  • By: Nihara
Subscribe to Oneindia Malayalam

മൂന്നാര്‍ : മൂന്നാര്‍ ചിന്നക്കനാലില്‍ തച്ചങ്കരി എസ്‌റ്റേറ്റില്‍ ആന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എസ്റ്റേറ്റ് കവാടത്തിലുണ്ടായിരുന്ന മുള്‍വേലിയില്‍ നിന്നാണ് കാട്ടാനയ്ക്ക് വൈദ്യുതാഘാതമേറ്റത്. സംഭവമായി ബന്ധപ്പെട്ട് വനം വകുപ്പ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സഹോദരനും എസ്‌റ്റേറ്റ് ഉടമയുമായ ടിസന്‍ തച്ചങ്കരി, എസ്‌റ്റേറ്റ് ജീവനക്കാരന്‍, ഷിജു എന്നിവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.

എസ്റ്റേറ്റില്‍ വൈദ്യുത വേലി സ്ഥാപിച്ചത് നിയമാനുസൃതമാണോയെന്ന കാര്യത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തും. എസ്റ്റേറ്റ് ജീവനക്കാരനെയാണ് ഒന്നാം പ്രതിയാക്കിയിട്ടുള്ളത്. ടിസന്‍ തച്ചങ്കരി രണ്ടാം പ്രതിയായ റിപ്പോര്‍ട്ട് വനം വകുപ്പ് കോടതിക്ക് കൈമാറി. വനു വകുപ്പ് അറസ്റ്റ് ചെയ്ത ഷിജോയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ടിസന്‍ തച്ചങ്കരിയോട് ഹാജരാവാനും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Elephant

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ എസ്‌റ്റേറ്റിലായിരുന്നു ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഈ മേഖലയില്‍ ആന ചരിയുന്നത്. 11 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്നാറില്‍ ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്. മൂന്നാറില്‍ നാട്ടുകാര്‍ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് ഓടിച്ച കാട്ടാന കഴിഞ്ഞ മാസം ചരിഞ്ഞിരുന്നു. ചണ്ടുവാര എസ്‌റ്റേറ്റിലെത്തിയ കാട്ടാനയെ നാട്ടുകാര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരത്തിയോടിച്ചത്. മസ്തകത്തില്‍ മര്‍ദനമേറ്റാണ് ആന ചരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചിന് തലയാര്‍ എസ്റ്റേറ്റില്‍ നിന്നും ആനയുടെ ജഡം കണ്ടെത്തിയത്. സമീപത്തെ പാറയില്‍ നിന്നും തെന്നി വീണായിരുന്നു അപകടം.

English summary
Elephant died in Munnar Forest department submit the enquiry report.
Please Wait while comments are loading...