മൂന്നാറിന് ശേഷം ചലച്ചിത്ര അക്കാദമിയില്‍..പുതിയ ദൗത്യവുമായി ശ്രീറാം വെങ്കിട്ടരാമന്‍ !!

  • By: Nihara
Subscribe to Oneindia Malayalam

 തിരുവനന്തപുരം : മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ദേവികുളം സബ് കലക്ടര്‍ പുതിയ തട്ടകമായ എംപ്ലോയ്‌മെന്റിലും ശുദ്ധികലത്തിനൊരുങ്ങുകയാണ്. ചലച്ചിത്ര അക്കാദമിയില്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ നിരവധി അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2013 ബാച്ചിലെ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമന്റെ ആദ്യ പോസ്റ്റിങ്ങ് ദേവികുളം സബ് കലക്ടറായിട്ടായിരുന്നു. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ തൊഴില്‍ വകുപ്പിലേക്ക് മാറ്റിയത്. സ്ഥലം മാറിയെങ്കിലും നിലപാടടുകളില്‍ മാറ്റമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

Sreeram Venkitta raman

ചലച്ചിത്ര അക്കാദമിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമനങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിട്ടുള്ളത്. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് നിയമനങ്ങളെക്കുറിച്ചുള്ള പരിശോധന നടത്തുന്നത്. രണ്ടാഴ്ച മുന്‍പാണ് ശ്രീറം വെങ്കിട്ടരാമന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റത്.

English summary
Employment director seeking about the posting of Film Academy.
Please Wait while comments are loading...