അധികൃതരുടെ അവഗണന ..ഉറപ്പുകളൊന്നും പാലിച്ചില്ല..അവര്‍ വീണ്ടും സമരമുഖത്തേക്ക്..സമരം ശക്തമാക്കും..

  • By: Nihara
Subscribe to Oneindia Malayalam

കാസര്‍കോഡ് : സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. ഓഗസ്റ്റ് 9 ന് കാസര്‍കോഡ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ദുരിതബാധിതര്‍ വീണ്ടും പ്രേക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനുവദിച്ച സാമ്പത്തിക സഹായം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ വിതരണം ചെയ്തിട്ടില്ല. കടബാധ്യത എഴുതിതള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. സൗജന്യ റേഷന്‍ ലഭിക്കുന്നതും മുടങ്ങിയിരിക്കുകയാണ്.

 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ വീണ്ടും പ്രേക്ഷോഭത്തിലേക്ക് ഇറങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഓഗസ്റ്റ് 9 ന് കാസര്‍കോഡ് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല

ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനുവദിച്ച സാമ്പത്തിക സഹായം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ വിതരണം ചെയ്തിട്ടില്ല.

സൗജന്യ റേഷന്‍ മുടങ്ങി

സൗജന്യ റേഷന്‍ മുടങ്ങി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ റേഷനും മുടങ്ങിയിരിക്കുകയാണ്. കടബാധ്യത എഴുതിത്തള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ലെന്നു പറയുന്നു.

മുഴുവന്‍ പേരെ ഉള്‍പ്പെടുത്തിയിട്ടില്ല

മുഴുവന്‍ പേരെ ഉള്‍പ്പെടുത്തിയിട്ടില്ല

എന്‍ഡോസള്‍ഫാന്‍ സഹായത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ മുഴുവന്‍ ദുരിതബാധിതരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ മുന്നണി വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുന്നത്.

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല

ദുരിതബാധിതരുടെ പട്ടികയില്‍ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2013 ല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിത ബാധിതര്‍ സമരം നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെയും പാലിക്കപ്പെട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു.

English summary
Endosulphan victims decides to strike again.
Please Wait while comments are loading...