കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ ജാഗ്രത ക്യാംപയിനുമായി കുടുംബശ്രീയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നിപ വൈറസ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ച് വയനാട്ടില്‍ ആരോഗ്യ ജാഗ്രതാ ക്യാംപയിനുകള്‍ ആരംഭിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, വാര്‍ഡ് തലത്തില്‍ ശുചിത്വ പ്രവര്‍ത്തനം നടത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ ജാഗ്രത ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി രണ്ട് ഘട്ടങ്ങളിലായാണ് ക്യാംപുകള്‍ നടക്കുക. ഒന്നാംഘട്ടത്തില്‍ ജില്ലാതല ആസൂത്രണയോഗം, സി.ഡി.എസ്-എ.ഡി.എസ് തല കോര്‍ണര്‍ മീറ്റിംഗുകള്‍, മാലിന്യ രഹിത അയല്‍ക്കൂട്ടം, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ കൃഷി, ഫലവൃക്ഷതൈ ഉല്‍പാദനവും നട്ടുവളര്‍ത്തലും, ഊര്‍ജ സംരക്ഷണം എന്നിവയ്ക്കും മുന്‍തൂക്കം നല്‍കിയാണ് ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നത്. അതത് വാര്‍ഡ് മെമ്പര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ ചേരുന്ന കോര്‍ണര്‍ മീറ്റിംഗുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശഭരണ സ്ഥാപന ജീവനക്കാരും ക്ലാസ്സെടുക്കും. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളിലും ഈ മാസം പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

virus

കൊതുക്, ഈച്ച, എലി തുടങ്ങിയ രോഗം പരത്താന്‍ സാധ്യതയുള്ള ജീവികള്‍ പെരുകുന്നത് തടയുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടത്തുക. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അയല്‍ക്കൂട്ടങ്ങളെ മാത്രമാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിക്കുക. രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ പ്രധാനമായും നടപ്പിലാക്കുന്നത് വീടുകളില്‍ ഫലവൃക്ഷത്തൈ വിത്ത് ശേഖരണം, വിത്ത് പാകല്‍, തൈമുളപ്പിക്കല്‍, തൈ നടീല്‍, സംരക്ഷണം എന്നിവയാണ്. ഒരു അയല്‍ക്കൂട്ടം ചുരുങ്ങിയത് 100 ഫലവൃക്ഷത്തൈകളെങ്കിലും നട്ടുവളര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി സാജിത അറിയിച്ചു.

Recommended Video

cmsvideo
നിപ്പ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Oneindia Malayalam

ഏറ്റവും കൂടുതല്‍ തൈ ഉത്പാദിപ്പിച്ച് വച്ച് പിടിപ്പിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ട തെരഞ്ഞെടുപ്പിലും പരിഗണിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ എ.ഡി.എസ്/സി.ഡി.എസ് തലങ്ങളില്‍ അനുമോദിക്കും. ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക പരിപാടികള്‍ നടത്തുന്നതിനും ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ ആരോഗ്യജാഗ്രതാ ക്യാംപയിനുകള്‍ ഇത്ര വിപുലമായി നടത്തുന്നത്.

English summary
epidemic prevention-kudumbasree also for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X