കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് കക്കൂസ് മാലിന്യം പെരുകുന്നു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പെരുകുപ്പെരുകി ഒരുനാള്‍ കൊഎറണാകുളം ജില്ലയെ മുഴുവന്‍ മാലിന്യം മൂടുന്ന സാഹചര്യം വന്നേക്കാം... വെറുതേ പറഞ്ഞതല്ല. കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നയിക്കുന്നത് അത്തരമൊരു സാഹചര്യത്തിലേക്കാണ്.

വാഹനങ്ങള്‍ പെരുകി ഒരുനാള്‍ കൊച്ചി നഗരം നിലച്ചുപോകും എന്ന അവസ്ഥ വന്നപ്പോഴാണ് കൊച്ചിയില്‍ പുതിയ ബൈപ്പാസ് റോഡുകളെ പറ്റി സര്‍ക്കാരും കോര്‍പ്പറേഷനും ഒക്കെ ആലോചിച്ച് തുടങ്ങിയത്. സമാനമായ അവസ്ഥയിലേക്കാണ് മാലിന്യ പ്രശ്‌നംവും നീങ്ങുന്നത്.

പ്രതിദിനം 180 ടാങ്കര്‍ ലോഡ് കക്കൂസ് മാലിന്യമാണ് എറണാകുളം ജില്ലയില്‍ തള്ളുന്നതത്രെ. ഇത് എവിടെയാണ് ഉപേക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ വിവരവും ഇല്ല.

Ernakulam Map

ഒരു ടാങ്കര്‍ കക്കൂസ് മാലിന്യം എന്ന് പറഞ്ഞാല്‍ 5000 പേര്‍ ഒരുമിച്ചിരുന്ന് മല വിസര്‍ജ്ജനം നടത്തുന്നതിന് തുല്യമാണെന്നാണ് കേരള സസ്റ്റെയ്‌നബിള്‍ അര്‍ബന്‍ ഡവലപ്‌മെന്റ് പ്രോജക്ട് വിലയിരുത്തുന്നത്. 180 ലോഡ് എന്ന് പറയുമ്പോള്‍ ഒമ്പത് ലക്ഷം പേര്‍ ഒരുമിച്ച് പൊതു സ്ഥലത്തിരുന്ന് മലവിസര്‍ജ്ജനം ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥ എറണാകുളം ജില്ലയില്‍ മൊത്തായെടുക്കുമ്പോള്‍ എല്ലാ ദിവസവും സംഭവിക്കുന്നുണ്ടെന്നര്‍ത്ഥം.

ജില്ലയില്‍ ഏതാണ് 75 സെപ്റ്റിക് ടാങ്ക് ക്ലീനിങ് സംഘങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആയിരം രൂപമുതലാണ സെപ്റ്റിക് ടാങ്കുള്‍ വൃത്തിയാക്കാന്‍ ഇവര്‍ ഈടാക്കുന്നത്. ഈ മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

നിലവില്‍ എറണാകുളം ജില്ലയില്‍ ഒരേഒരു മലിനജല സംസ്‌കരണ പ്ലാന്റ് മാത്രമാണ് ഉള്ളത്. ഇപ്പോഴത്തെ പ്രശ്‌നങഹള്‍ പിര്ഹരിക്കാന്‍ ഇത് തീര്‍ത്തും അപര്യാപ്തമാണ്.

English summary
About 180 tanker loads of septage are unscientifically dumped every day in the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X