വര്‍ഷം ഒന്നായി; ബിടെക് പരീക്ഷാഫലം പുറത്തുവിടാതെ കാലിക്കറ്റ് സര്‍വകലാശാല

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പരീക്ഷ എഴുതുന്നത് റിസല്‍ട്ട് കിട്ടിനാണ്. എന്നാല്‍, വര്‍ഷം ഒന്നായിട്ടും ഫലം വന്നില്ലെങ്കിലോ? കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിടെക് സപ്ലിമെന്ററി എഴുതിയവരാണ് റിസല്‍ട്ടിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നത്. അധികൃതര്‍ എല്ലാവരെയും നേരില്‍ക്കണ്ടിട്ടും ഗുണമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

എല്ലാ കണ്ണും ഹൈക്കോടതിയിലേക്ക്... നാലു കേസുകള്‍ പരിഗണിക്കും, തോമസ് ചാണ്ടിക്ക് വിധിദിനം

2009 സ്‌കീം ബിടെക് വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇതുമൂലം ആശങ്കയിലായിരിക്കുന്നത്. ഇവരുടെ കോഴ്‌സ് കഴിഞ്ഞ മേയ് മാസത്തില്‍ പൂര്‍ത്തിയായി. സാധാരണ നിലയില്‍ 40 ശതമാനം പേര്‍ വരെയാണ് ബിടെക് ആദ്യ വര്‍ഷംതന്നെ പാസാവുക. അവശേഷിക്കുന്നവര്‍ സപ്ലിമെന്ററി എഴുതും. എന്നാല്‍, ഫലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായതോടെ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി.

b.tech

റിസല്‍ട്ട ലഭിച്ചാല്‍ത്തന്നെ കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ നാലു മാസത്തോളം പിന്നെയും താമസിക്കും. ഒരു പേപ്പര്‍ മാത്രം ബാക്കി നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പോലും പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍. പുനര്‍മൂല്യ നിര്‍ണയത്തിന് വലിയ ഫീസാണ് യൂണിവേഴ്‌സിറ്റി ഈടാക്കുന്നത്. എന്നാല്‍, അതിന്റെയും ഫലം പുറത്തുവിടുന്നില്ല.

ഉത്തരക്കടലാലുകള്‍ മൂല്യനിര്‍ണയം നടത്താന്‍ ആളില്ലെന്നതാണ് യൂണിവേഴ്‌സിറ്റി പറയുന്ന ന്യായം. തുടര്‍പഠനവും ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങളും അനിശ്ചിത്വത്തിലായ സാഹചര്യത്തില്‍ സര്‍വകലാശാല അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് വിദ്യാര്‍ഥികളായ അഭിജിത്ത് മാണി, ബെന്‍ജോയ് ആന്റണി, പി.കെ പ്രഭാഷ്, അസ്്‌ലം, പി.കെ ഷമീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

English summary
even after one year b.tech exam results not published by calicut university

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്