പൈങ്കുളം പാടശേഖരത്തിലും ജനകിയ കൂട്ടായ്മയില്‍ കൃഷിയിറക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പ്രധാന പാടശേഖരമായ എരവട്ടൂര്‍ പൈങ്കുളം പാടശേഖരത്തിലും ജനകിയ കൂട്ടായ്മയില്‍ കൃഷിയിറക്കുന്നു. ഇവിടെ കാടുംചളിയും നിറഞ്ഞ് വെള്ളം ഒഴുകി പോകാത്തതിനല്‍ കൃഷിയിറക്കാതെ തരിശായി കിടക്കുകയാണ്.
എരവട്ടൂര്‍ പൈങ്കുളം പാടശേഖരത്തിലും അഴകത്ത് താഴ പാടശേഖരത്തിലെയും 75 ഏക്കര്‍ സ്ഥലത്ത് പായലും പുല്ലും കൊണ്ട് മൂടി കിടക്കുകയാണ്.

കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസ്! 15കാരിയെ പീഡിപ്പിച്ച് കൊന്നു, മൂന്നു പ്രതികൾക്കും തൂക്കുകയർ..

പാടശേഖരങ്ങളിലൂടെ ഒഴുന്ന വാല്യോക്കോട് മുതല്‍ വേവൂക്കണ്ടി താഴെ വരെയുള്ള വലിയ തോട് വര്‍ഷങ്ങളായി യാതൊരു വിധ റിപ്പയര്‍ പ്രവര്‍ത്തനവും നടത്താത്തതിനാല്‍ കാടുകയറി കിടക്കുകയാണ്. പാടശേഖരത്തിലെ വെള്ളം തുറന്നൊഴുക്കാനോ പാടത്തിലേക്ക് ആവശ്യമായ വെള്ളം കയറ്റാനോ ഇതുകൊണ്ട് കഴിയുന്നില്ല.

paiyyankulam

തരിശ് ഭൂമിയില്‍ ഈ വര്‍ഷം പൂഞ്ചകൃഷി ഇറക്കി കൃഷിയോഗ്യമാക്കുന്നതിനായ് പാടശേഖരങ്ങളിലെ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം കെ.കെ. ലിസിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ വി വത്സന്‍ നായര്‍ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ജയേഷ് , തൊഴിലുറപ്പ് എഞ്ചിനീയര്‍ അഗില, വി ഒ അബ്ദുള്‍ അസീസ്, വി കെ മൂസ്സ, പി കെ അമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിലമൊരുക്കുവാനു തരിശ് നിലം കൃഷിയോഗ്യമാക്കാനുള്ള ഫണ്ട് കൃഷി ഭവനിലൂടെ ലഭ്യമാക്കുമെന്നും പഞ്ചായത്തിലെയും കൃഷിഭവനിലെയും ഉദ്ഗസ്ഥര്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Farming the fields by society people

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്