ശരീരം നിവര്‍ത്താന്‍ പോലും കഴിയാതെ പിതാവും രണ്ടു മക്കളും അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: ശരീരം നിവര്‍ത്താന്‍പോലും കഴിയാതെ പിതാവും രണ്ടു മക്കളും അപൂര്‍വ്വ രോഗത്തിന്റെ പിടിയിലമര്‍ന്ന് ദുരിതംപേറുന്നു.
മൂന്നിയൂര്‍ കളിയാട്ടമുക്ക് എം.എച്ച്.നഗറിലെ മണലേപ്പ വീട്ടില്‍ ഉമ്മര്‍, മക്കളായ സബീന, സഹദിയ്യ എന്നിവരാണ് ഫാമിലീസ് ഓഫ് സ്‌പൈനല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയ എന്ന അത്യപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ ദുരിതമനുഭവിക്കുന്നത്.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

പേശികള്‍ ക്ഷയിച്ച് ശരീരം നിവര്‍ത്തനാവാത്ത വിധം നട്ടെല്ല് പിന്നിലേക്ക് വളയുന്നതാണീ രോഗം. ഇതിന്റെ മതിയായ ചികിത്സ ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആറു വര്‍ഷമായി വീട്ടില്‍ വീല്‍ചെയറില്‍ കഴിയുകയാണ് ഉമ്മര്‍. കൂലിപണിക്കു പോയിരുന്ന ഉമ്മറിന് 1981 ല്‍ വലതുകാലിന്റെ സ്വാധീനം ഇല്ലാതാവുകയായിരുന്നു. മസില്‍ ക്ഷയിക്കുകയും എല്ലുകള്‍ ഉയര്‍ന്നുവന്ന് ഇടുപ്പ് വളഞ്ഞു. പലഭാഗങ്ങളില്‍ പോയി ചികിത്സനേടിയെങ്കിലും രോഗത്തിന് യാതൊരു ശമനവും ലഭിച്ചിട്ടില്ല. 2004 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചുണ്ട് ഒരു ഭാഗത്തേക്ക് കോടി മകള്‍ സബീനയിലും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. സബീനയുടെ നട്ടെല്ല് പിന്‍ഭാഗത്തേക്ക് വളഞ്ഞിട്ടുണ്ട്.

nsr

അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായ മണലേപ്പ വീട്ടില്‍ ഉമ്മര്‍

ഉമ്മറിന്റെ രണ്ടാമെത്തെ മകള്‍ സഹദിയ്യക്ക് 2010 ലാണ് രോഗം പിടിപ്പെട്ടത്. മൂന്നിയൂര്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പനിയും കഫക്കെട്ടുമായിരുന്നു ഉണ്ടായത്. നെഞ്ചില്‍ കുഴി വന്നു. അപൂര്‍വ്വ രോഗത്തിനു മുമ്പില്‍ ഡോക്ടര്‍മാര്‍ കൈമലര്‍ത്തി. രണ്ടര ലക്ഷം രൂപയുടെ കടബാധ്യതയുള്ള ഉമ്മറിനും മക്കള്‍ക്കും പ്രതിമാസം മരുന്നിനു മാത്രം പതിനയ്യായിരത്തോളം ചെലവുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും തികഞ്ഞ അവഗണനയും നേരിടുകയുണ്ടായി. രോഗത്തെ ഉന്നതങ്ങളില്‍ അറിയിക്കാന്‍ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ട് 2016 നവംബറില്‍ മൂന്നിയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടും അധികൃതര്‍ പരിഗണിച്ചില്ലെന്നും സഹദിയ്യക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ച് 2014ല്‍ നേരിട്ട് ഹാജരായിട്ടും തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാവാതെ അപമാനിച്ച് വിട്ടതായും ഉമ്മര്‍ പറഞ്ഞു.


ഭിന്നശേഷി, ഓട്ടിസം ഗണത്തിലാണ് സര്‍ക്കാര്‍ ഇവരുടെ രോഗത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലെ ബയോജന്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഇതിനുള്ള സ്‌പൈന്റാസ മരുന്ന് കണ്ടുപിടിച്ചെങ്കിലും ഇന്ത്യയില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ബന്ധപ്പെട്ടവര്‍ അപേക്ഷിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ ഇക്കാര്യത്തില്‍ തിരുമാനമെടുത്തില്ലെന്നായിരുന്നു ബയോജന്‍ കമ്പനിയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും വേണ്ട മറുപടി ലഭിച്ചില്ല. ഇന്ത്യയില്‍ ലഭ്യമായാല്‍ത്തന്നെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് മരുന്നിന്റെ വില. ഒരു വര്‍ഷത്തെ ചികിത്സക്ക് മാത്രം ആറുകോടിയോളം രൂപ ചെലവ് വരും. ഉമ്മറിന്റെയും കുടുംബത്തിന്റെയും ചികിത്സക്ക് വേണ്ടി സുഹൃത്തുക്കള്‍ ചെമ്മാട് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എം.വി ഉമ്മര്‍, ഐ.എഫ്.സി കോഡ്: 0001572, അക്കൗണ്ട് നമ്പര്‍: 15720 1000 68408.

English summary
father and two childrens suffering from disease

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്