കുഞ്ഞിനെ ഉപേക്ഷിക്കാനായി അച്ഛൻ സുഹൃത്തിനെ ഏൽപ്പിച്ചു!! അമ്മയ്ക്ക് പ്രായപൂർത്തി ആയിട്ടില്ല !!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നവജാതശിശുക്കളെ ഉപേക്ഷിയ്ക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത മാതാപിതാക്കളെ പോലീസ് തിരയുന്നു. കുഞ്ഞിനെ ഉപേക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് ഇടേ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് പോലീസ് പിടിയില്‍ ആയി.

പണം നല്‍കി

40,000 രൂപ നല്‍കിയാണ് കുട്ടിയുടെ അച്ഛന്‍ സുഹൃത്തിന്, കുഞ്ഞിനെ ഉപേക്ഷിയ്ക്കാനായി ക്വട്ടേഷന്‍ കൊടുത്തത്.

പിടിയില്‍

കുഞ്ഞിനെ ജനസേവാ ശിശുഭവന് കൈമാറുന്നതിന് ഇടേയാണ് ക്വട്ടേഷന്‍ സ്വീകരിച്ച എബിന്‍ ജോസ് എന്ന ആള്‍ പോലീസിന്റെ പിടിയില്‍ ആവുന്നത്.

ചോദ്യം ചെയ്തപ്പോള്‍

വഴി അരികില്‍ നിന്ന കിട്ടിയെ ജനസേവാ ശിശുഭവനില്‍ ഏല്‍പ്പിയ്ക്കാനായി എത്തിയതാണെന്നാണ് എബിന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അച്ഛനാണ് കുഞ്ഞിനെ ഉപേക്ഷിയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു.

അന്വേഷണം

കുട്ടിയുടെ അച്ഛന്‍ എബിന്റെ സൂഹൃത്താണെന്ന് വ്യക്തമായിട്ടുണ്ട്. എ്‌നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കുട്ടിയുടെ അമ്മയെ തിരിച്ചറിയാനായിട്ടില്ല.

പ്രായപൂര്‍ത്തിയായില്ലെ...?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുട്ടിയുടെ അമ്മ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ അച്ഛന് എതിരെ ബാലപീഡനത്തിന് കേസ് എടുക്കേണ്ടി വരും.

അഭയകേന്ദ്രത്തില്‍

വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ കുട്ടിയെ എറണാകുളത്തെ അഭയകേന്ദ്രത്തില്‍ എത്തിച്ചിരിയ്ക്കുകയാണ്.

English summary
father gave quotation to friend, to abandon baby. He gave 40,000 rs to friend.
Please Wait while comments are loading...