സഹോദരങ്ങള്‍ കൊല്ലപ്പെട്ട നിലയില്‍!! സമീപത്ത് അച്ഛന്റെ കൈപ്പത്തി!! തലസ്ഥാനത്ത് നടന്നത് ഞെട്ടിക്കും

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. തുമ്പ സ്വദേശി ഷിബിയാണ് രണ്ടു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റെയില്‍വേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷിബി മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഷിബിയുടെ മൃതദേഹം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ലഭിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല!! മാധ്യമങ്ങള്‍ വേട്ടയാടുന്നു!! ഇതാണ് സത്യമെന്ന് കാവ്യ...

മരിച്ച കുട്ടികള്‍

മരിച്ച കുട്ടികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചെന്തിലോടിനു സമീപം താമസിക്കുന്ന ഷിബിയുടെ മക്കളായ ഫെബ (6), ഫെബിന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വേളി ടൂറിസ്റ്റ് വില്ലേജിനു സമീപത്ത്, വേളി പാലത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കുട്ടികളുടെ കഴുത്തില്‍ മുറിവുണ്ടായിരുന്നു.

കൈപ്പത്തിയും വെട്ടുകത്തിയും കണ്ടെത്തി

കൈപ്പത്തിയും വെട്ടുകത്തിയും കണ്ടെത്തി

മൃതദേഹങ്ങള്‍ക്ക് അരികിലെ റെയില്‍വേ ട്രാക്കില്‍ ഒരു കൈപ്പത്തിയാണ് പോലീസ് ആദ്യം കണ്ടെത്തിയത്. ഇതിനടുത്തു തന്നെ വെട്ടുകത്തിയുമുണ്ടായിരുന്നു. ഈ കൈപ്പത്തി ഷിബിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മൃതദേഹം ലഭിച്ചു

മൃതദേഹം ലഭിച്ചു

ട്രാക്കിനു സമീപത്തുള്ള പുഴയില്‍ നിന്നും ഷിബിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

 വെള്ളിയാഴ്ച ഇവിടെയെത്തി

വെള്ളിയാഴ്ച ഇവിടെയെത്തി

വെള്ളിയാഴ്ച വൈകുന്നേരമാണ് ഷിബി മക്കളോടൊപ്പം ഇവിടെയെത്തിയതെന്നാണ് സംശയിക്കുന്നത്. ഷിബി ഉപയോഗിച്ചതായി സംശയിക്കുന്ന ബൈക്ക് സമീപത്തു നിന്ന് കണ്ടെത്തി. മക്കളോടൊപ്പം ഇതിനു മുമ്പും ഷിബി ഇവിടെ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കുടുംബപ്രശ്‌നം

കുടുംബപ്രശ്‌നം

ഭാര്യമായി ഷിബിക്ക് ചില കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ഷിബിക്കൊപ്പം വിട്ടുകൊടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.ഷിബിയും ഭാര്യയും തമ്മിലുള്ള കേസ് കുടുംബ കോടതിയില്‍ നടന്നു വരികയായിരുന്നു.

ഭാര്യക്ക് സ്ഥലം മാറ്റം

ഭാര്യക്ക് സ്ഥലം മാറ്റം

ഷിബിയുടെ ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. വെള്ളിയാഴ്ച ഇവര്‍ക്കു കോട്ടയത്തേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. തുടര്‍ന്ന് വീട് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.

മക്കളെ കൂട്ടിക്കൊണ്ടുപോയി

മക്കളെ കൂട്ടിക്കൊണ്ടുപോയി

മക്കളെ നഗരം ചുറ്റിക്കണമെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം ഷിബി കുട്ടികളെയും കൂട്ടി പുറത്തക്കു പോവുകയായിരുന്നു. ഒരു മണിക്കൂര്‍ മക്കളെ വിട്ടുതരണമന്നായിരുന്നു ഷിബി ഭാര്യയോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ രാത്രിയായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന അമ്മ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ റെയില്‍വേ ട്രാക്കിനു സമീപം ബുള്ളറ്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെയും ഷിബിയുടെയും മൃതദേഹവും ലഭിക്കുകയായിരുന്നു.

English summary
Father kills kids and commits suicide
Please Wait while comments are loading...