ഫസലിന്റെ കൊലപാതകം...പ്രതികള്‍ അവര്‍ തന്നെ!! വീണ്ടും അന്വേഷിക്കില്ലെന്ന് സിബിഐ !! ഹര്‍ജി തള്ളി

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ നല്‍കിയ ഹര്‍ജി സിബിഐ കോടതി തള്ളി. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താറാണ് തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ല. കുറ്റസമ്മത മൊഴിയില്‍ സിബിഐയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളുമായി വ്യത്യാസമുണ്ട്. അതിനാല്‍ കേസില്‍ തുടരന്വേഷണം നടത്താനാവില്ലെന്നും സിബിഐ കോടതി വ്യക്തമാക്കി.

1

താനുള്‍പ്പെടുന്ന നാലംഗ സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് വെളിപ്പെടുത്തുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സഹോദരന്‍ സിബിഐ കോടതിയെ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിനെ കുറിച്ചു സുബീഷ് വിശദീകരിക്കുന്ന വീഡിയോയും ഹരജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ടു പേരാണ് കേസിലെ പ്രതികളെന്നാണ് സിബിഐ നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

English summary
Cbi court dismissed re investigation plea in fasal case
Please Wait while comments are loading...