ഫസല്‍ വധം....ബിജെപിക്ക് ചുട്ട മറുപടി!! പോലീസിനെ കെട്ടിയിട്ട് അടിക്കാമെന്ന് കരുതേണ്ടെന്ന്!!

  • By: Sooraj
Subscribe to Oneindia Malayalam

കണ്ണൂര്‍: വിവാദമായ ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്കെതിരേ വാളോങ്ങുന്നവര്‍ക്ക് കേസ് അന്വേഷിച്ച ഡിവൈഎസ്പി പിപി സദാനന്ദന്റെ ചുട്ട മറുപടി. കണ്ണൂര്‍ ജില്ലാ പോലീസ് അസോസിയേഷന്റെ സമ്മേളനത്തിലാണ് ഒരു പാര്‍ട്ടിയുടെയും പേരെടുത്തു പറയാതെ സദാനന്ദന്‍ തുറന്നടിച്ചത്.

അതിര്‍വരമ്പുണ്ട്

അതിര്‍വരമ്പുണ്ട്

തങ്ങള്‍ക്ക് അച്ചടക്കത്തിന്റെ അതിര്‍വരമ്പുകളുണ്ട്. അതുകൊണ്ടു തന്നെ ആക്ഷേപങ്ങള്‍ക്കു പരസ്യമായി മറുപടി നല്‍കാന്‍ കഴിയില്ല. എന്നു കരുതി പോലീസിനെ കെട്ടിയിട്ടു അടിക്കാമെന്ന് കരുതേണ്ടെന്ന് സദാനന്ദന്‍ പറഞ്ഞു.

സത്യം പുറത്തുവരും

സത്യം പുറത്തുവരും

ഫസല്‍ വധക്കേസിലെ സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. കേസിന്റെ അന്വേഷണത്തെക്കുറിച്ച് പോലീസിനെതിരേ ഒരു പ്രത്യേക പാര്‍ട്ടികാര്‍ ചാനലുകളിലിലൂടെ അധിക്ഷേപം നടത്തുമ്പോള്‍ ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.

 പറഞ്ഞത് ഹൈക്കോടതി

പറഞ്ഞത് ഹൈക്കോടതി

ഫസല്‍ വധക്കേസില്‍ നിലവിലുള്ള പ്രതികളല്ല അത് ചെയ്തതെന്നു പറഞ്ഞത് താനല്ല. ഹൈക്കോടതിയാണ് അങ്ങനെ പറഞ്ഞതെന്നും സദാനന്ദന്‍ ചൂണ്ടിക്കാട്ടി.

മോശം വ്യക്തികള്‍

മോശം വ്യക്തികള്‍

വളരെ മോശം ഭൂതകാലമുള്ള മൂന്നു വ്യക്തികള്‍ ആ പ്രദേശത്തുണ്ടെന്ന കാരണം കൊണ്ട് പോലീസിന് അവരെ വളരെ എളുപ്പത്തില്‍ പ്രതിയാക്കാന്‍ സാധിച്ചുവെന്നും ഈ പ്രതികളെ സ്പര്‍ശിക്കാന്‍ പോലുമാവില്ലെന്നും ഹൈക്കോടതി അന്നു തന്നെ പറഞ്ഞിരുന്നു.

തെളിവുണ്ട്

തെളിവുണ്ട്

അറസ്റ്റിനു കാരണമായ സാക്ഷി മൊഴികളെല്ലാം മരിച്ചയാളുടെ സംഘടനയുപമായി ബന്ധപ്പെട്ടവരുടേതാണ്. അതു വിശ്വസനീയമല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നതെന്നു ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതികളെ ശിക്ഷിക്കാനുള്ള തെളിവുണ്ട്. പക്ഷെ തൂക്കിലേറ്റാനുള്ള തെളിവില്ലന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വിമര്‍ശനം

ബിജെപിയുടെ വിമര്‍ശനം

ഫസല്‍ക്കേസില്‍ കാരായി ചന്ദ്രശേഖരനെയും കാരാരിയ രാജനെയും രക്ഷിക്കാന്‍ സദാനന്ദനും തലശേരി ഡിവൈഎസ്പിയായ പ്രിന്‍സ് എബ്രഹാമും ശ്രമിക്കുന്നുവവെന്ന് നേരത്തേ ബിജെപി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് സദാനന്ദന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

വിവാദമായേക്കും

വിവാദമായേക്കും

നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഡിവൈഎസ്പി സദാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവാന്‍ സാധ്യതയുണ്ട്. തങ്ങളാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് വെളിപ്പെടുത്തുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നെങ്കിലും തുടരന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

English summary
Fazal murder case: Dysp comments in a function
Please Wait while comments are loading...