സംസ്ഥാന കലോത്സവം; പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍; ഇത് പീഡനം

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന നര്‍ത്തികമാര്‍ അനുഭവിക്കുന്നത് കൊടിയ പീഡനം. മണിക്കൂറുകളോളം നീളുന്ന മത്സരക്രമത്തിനിടെ കുട്ടികള്‍ക്ക് പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ കഴിയാതെ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേയ്ക്കപ്പും കോസ്റ്റ്യൂമും അണിയുന്ന കുട്ടികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതാണ് ദുരിതത്തിനിടയാക്കുന്നത്.

ബാങ്കുകള്‍ സൗജന്യ സേവനം അവസാനിപ്പിക്കുന്നു! വിശദീകരണവുമായി ഐബിഎ, നടക്കുന്നത് വ്യാജപ്രചാരണം!!

കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാലോ മറ്റു കാര്യങ്ങള്‍ക്കോ പോകാന്‍ കഴിയുന്നില്ല. നര്‍ത്തകരുടെ അരയ്ക്ക് ചുറ്റുമുള്ള വച്ചുകെട്ട്. ഇതിനു മേലെയാണ് ഇവര്‍ വസ്ത്രങ്ങള്‍ അണിയാറുള്ളതെന്നതിനാല്‍ ഇവ അഴിച്ചുവെക്കാതെ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. മണിക്കൂറുകളോളം വേഷങ്ങള്‍ അണിഞ്ഞ് കാത്തിരിക്കേണ്ട കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്.

youthfestival

മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ സാനിട്ടറി നാപ്കിനുകളാണ് കുട്ടികള്‍ക്ക് ആശ്വാസമാകുന്നത്. ആര്‍ത്തവസമയങ്ങളിലാണ് മത്സരമെങ്കില്‍ കുട്ടികള്‍ അനുഭവിക്കുന്ന യാതന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അപ്പീലുകളാണ് കലോത്സവ വേദിയിലെ സമയക്രമം തെറ്റിക്കുന്നതും കുട്ടികളുടെ പീഡനത്തിന് കാരണമാകുന്നതുമെന്ന് മത്സരാര്‍ത്ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പറയുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കാതെ സമയക്രമം പാലിക്കുകയും അപ്പീലുകളില്‍ മിതത്വം കാണിക്കണമെന്നുമാണ് ആവശ്യം. വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ കാര്യമായ നടപടിയെടുക്കാത്തത് മത്സരാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Female dancers depend on sanitary napkins to answer call of nature

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്