തോമസ് ചാണ്ടിക്ക് അടുത്ത കുരുക്ക്.. കായൽ കയ്യേറ്റത്തിൽ കേസെടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: രാജിവെച്ച മുന്‍ഗതാഗതമന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിക്ക് മേല്‍ അടുത്ത കുരുക്ക്. നിലം നികത്തലുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി നിലം നികത്തിയെന്ന പരാതിയിലാണ് അന്വേഷണത്തിന് കോടതി ഉത്തരവ്. കേസന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിലീപിന് ശ്വാസം വിടാം.. ആ പരാതി തള്ളിപ്പോയി! കാവ്യയ്ക്കും നാദിർഷയ്ക്കും ഗണേഷിനും ജയറാമിനും ആശ്വാസം

തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് ഉത്തരവ്. ആലപ്പുഴ സ്വദേശി നല്‍കിയ പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അത്. ഒരു മാസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു വിജിലന്‍സിന് നല്‍കിയ നിര്‍ദേശം. രണ്ട് തവണ വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചതിനാണ് ജനുവരി നാലിന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

thomas chandy

വിമൻ ഇൻ സിനിമ കലക്ടീവ് പിളർന്നോ? മഞ്ജു വാര്യർ പിണങ്ങിപ്പോയോ? വെട്ടുകിളി കുപ്രചാരണങ്ങളുടെ സത്യം ഇത്

തോമസ് ചാണ്ടിക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി ജോണ്‍സണ്‍, വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് ത്വരിതാന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബെഹ്‌റ മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കുകയുമുണ്ടായി. അതേസമയം റോഡ് നിര്‍മ്മിച്ചത് ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണെന്ന വാദമാണ് തോമസ് ചാണ്ടി മുന്നോട്ട് വെയ്ക്കുന്നത്.

English summary
Vigilance Court ordered to register FIR against Ex minister Thomas Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്