അങ്കമാലി: അങ്കമാലിയിൽ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം. അപകടത്തിൽ ഒരാള്‍ മരിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പറമ്പന്‍ ഷാജുവിന്റെ മകൻ സൈമണാണ് (21)മരിച്ചത്. കറുകുറ്റി മാമ്പ്ര പള്ളിപ്പെരുന്നാളിനിടെയാണ് അപകടം. പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുവരികയാണ്.
അപകടത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. പരിക്കേറ്റവരെ അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പള്ളിപ്പെരുന്നാളിന്റെ സമാപന ദിവസത്തെ വെടിക്കെട്ട് നടക്കുന്നതിനിടെ പടക്കം സൂക്ഷിച്ച മുറിയിലേയ്ക്ക് തീപടർന്നതോടെയാണ് അപകടമുണ്ടായത്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!